Monday, February 23, 2026

ഷിക്കോട്ടിമി ഉപതിരഞ്ഞെടുപ്പ് ഇന്ന്: തുടർച്ചയായ നാലാം വിജയത്തിനായി പാർട്ടി കെബെക്ക്വ

മൺട്രിയോൾ: കെബെക്കിലെ ഷിക്കോട്ടിമി റൈഡിങ്ങിൽ ഉപതിരഞ്ഞെടുപ്പ് ഇന്ന്. ഭരണകക്ഷിയായ സിഎക്യുവിന് വേണ്ടി ഫ്രാൻസിസ് ട്രംബ്ലേയും പിക്യുവിനായി മേരി-കാർലിൻ ലാഫ്ലേമും തമ്മിലാണ് പ്രധാന പോരാട്ടം. തങ്ങളുടെ പഴയ കോട്ട തിരിച്ചുപിടിക്കാനാണ് പാർട്ടി കെബെക്ക്വയുടെ (പി ക്യു) ശ്രമം. നിലവിൽ വിവിധ സർവേകളിൽ മുന്നേറ്റം നടത്തുന്ന പാർട്ടി, നേതാവായ പോൾ സെന്റ് പിയറിൻ്റെ നേതൃത്വത്തിൽ വലിയ ആത്മവിശ്വാസത്തിലാണ്. 2030-ഓടെ പരമാധികാര ഹിതപരിശോധന നടത്തുമെന്ന പ്രഖ്യാപനം തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയമാണ്. മുൻ പ്രീമിയർ ആൻഡ്രീ ലാഫോറസ്റ്റ് സജീവ രാഷ്ട്രീയം വിട്ടതിനെത്തുടർന്നാണ് റൈഡിങ്ങിൽ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

പ്രീമിയർ ഫ്രാൻസ്വാ ലെഗോൾട്ട് രാജിവെക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സിഎക്യുവിൽ നേതൃമാറ്റ ചർച്ചകൾ നടക്കുന്നതും, ലിബറൽ പാർട്ടി പുതിയ നേതാവായി ചാൾസ് മില്യാർഡിനെ തിരഞ്ഞെടുത്തതും ഈ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം വർധിപ്പിക്കുന്നു. കൺസർവേറ്റീവ്, കെബെക്ക് സോളിഡയർ സ്ഥാനാർത്ഥികളും മത്സരരംഗത്തുണ്ട്. രാത്രി 8 മണിക്ക് വോട്ടെടുപ്പ് അവസാനിക്കുന്നതോടെ ഫലസൂചനകൾ ലഭ്യമായിത്തുടങ്ങും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!