വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ മേപ്പിൾ റിഡ്ജിൽ ട്രെയിനിടിച്ച് യുവതി മരിച്ചതായി ആർസിഎംപി അറിയിച്ചു. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ പോർട്ട് ഹാനി വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ട്രെയിൻ സ്റ്റേഷന് സമീപം റിവർ റോഡിലാണ് സംഭവം.

കാൽനടയാത്രക്കാരിയായ യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി ബിസി എമർജൻസി ഹെൽത്ത് സർവീസസ് സ്ഥിരീകരിച്ചു. ട്രെയിൻ സംഭവസ്ഥലത്ത് നിന്നും ഞായറാഴ്ച തന്നെ മാറ്റിയതായി കമ്പനി അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സിപികെസി പൊലീസ് സർവീസ് അന്വേഷണം ആരംഭിച്ചു.
