Tuesday, February 24, 2026

റാപ്പര്‍ വേടന്‍ ഇന്ന് വിവാഹിതനാകുന്നു; വധു സുഹൃത്തായ നവമി ലത

തൃശ്ശൂര്‍: റാപ്പറും ഗാനരചയിതാവുമായ വേടന്‍ (ഹിരണ്‍ദാസ് മുരളി) ഇന്ന് വിവാഹിതനാകുന്നു. സുഹൃത്തും എഴുത്തുകാരിയുമായ നവമി ലതയാണ് വധു. തൃശൂര്‍ രജിസ്റ്റര്‍ ഓഫീസിലാണ് ഇരുവരും വിവാഹത്തിനായി അപേക്ഷ നല്‍കിയിരിക്കുന്നത്. ദീര്‍ഘകാലമായി അടുത്ത സുഹൃത്തുക്കളായ ഇരുവരുടെയും വിവാഹം ലളിതമായ ചടങ്ങുകളോടെയാകും നടക്കുക. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാകും ചടങ്ങില്‍ സംബന്ധിക്കുക.

ഇന്ത്യന്‍ ഭരണഘടനയെ സാക്ഷിനിര്‍ത്തിയായിരിക്കും തങ്ങളുടെ വിവാഹമെന്ന് വേടന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കണ്ണൂരില്‍ തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ‘ഹാപ്പിനസ് ഫെസ്റ്റിവലില്‍’ വെച്ചാണ് താന്‍ വിവാഹിതനാകാന്‍ പോകുന്ന വിവരം വേടന്‍ പരസ്യമായി പ്രഖ്യാപിച്ചത്. ചടങ്ങില്‍ പങ്കെടുത്ത സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇക്കാര്യത്തെക്കുറിച്ച് സൂചനകള്‍ നല്‍കിയതിന് പിന്നാലെയാണ് വേടന്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചത്.

സാമൂഹിക വിഷയങ്ങളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയവും പാട്ടുകളിലൂടെ അവതരിപ്പിച്ചാണ് വേടന്‍ ശ്രദ്ധേയനായത്. ഗാനരചനയിലും ആലാപനത്തിലും തന്റേതായ ശൈലി രൂപപ്പെടുത്തിയ കലാകാരനാണ് അദ്ദേഹം. വധു നവമി ലത എഴുത്തുകാരി എന്ന നിലയില്‍ ശ്രദ്ധേയയാണ്. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഔദ്യോഗികമായി ഒന്നിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!