Tuesday, February 24, 2026

ശബരിമല സ്വര്‍ണക്കൊള്ള: ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി തന്ത്രി കണ്ഠരര് രാജീവര്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടും. നിലവില്‍ പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത് എന്ന കര്‍ശന വ്യവസ്ഥയിലാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിട്ടുള്ളത്. എന്നാല്‍, ആരോഗ്യപ്രശ്‌നങ്ങളാല്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കാനാണ് നീക്കം. കഴിഞ്ഞ മാസമാണ് കനത്ത നിബന്ധനകളോടെ തന്ത്രിക്ക് ജാമ്യം ലഭിച്ചത്.

ശബരിമലയിലെ കട്ടിളപ്പാളി കേസ്, ദ്വാരപാലക ശില്‍പം നിര്‍മ്മിച്ചതിലെ ക്രമക്കേട് തുടങ്ങിയ കേസുകളില്‍ തന്ത്രി കണ്ഠരര് രാജീവരര് പ്രതിയാണ്. പ്രത്യേക അന്വേഷണ സംഘം (SIT) കേസില്‍ ഏറ്റവും ഒടുവില്‍ അറസ്റ്റ് ചെയ്തതും തന്ത്രിയെയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്കുള്ള അടുത്ത ബന്ധമാണ് സ്വര്‍ണക്കൊള്ളയിലേക്ക് വഴിമാറിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. തന്ത്രിയുടെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിര്‍ണ്ണായക രേഖകളും വിവരങ്ങളും നേരത്തെ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു.

അപേക്ഷ പരിഗണിക്കുന്ന കോടതി ചികിത്സാ സംബന്ധമായ രേഖകള്‍ പരിശോധിച്ച ശേഷമായിരിക്കും പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്കില്‍ ഇളവ് നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!