Tuesday, February 24, 2026

പ്രാ​യ​പ​രി​ധി വ​ർ​ധി​പ്പി​ച്ചു; 40 വ​യ​സ് വ​രെ പി​എ​സ്‌​സി പ​രീ​ക്ഷ​യെ​ഴു​താം

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ പ്രാ​യ​പ​രി​ധി വ​ർ​ധി​പ്പി​ച്ചു. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 40 വ​യ​സ് വ​രെ പി​എ​സ്‌​സി പ​രീ​ക്ഷ​യെ​ഴു​താം. നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സു​പ്ര​ധാ​ന തീ​രു​മാ​നം. നി​ല​വി​ൽ 36 വ​യ​സാ​യി​രു​ന്നു പ്രാ​യ​പ​രി​ധി. എ​സ്‌​സി​എ​സ്ടി വി​ഭാ​ഗ​ത്തി​ന് 45 വ​യ​സു​വ​രെ പ​രീ​ക്ഷ​യെ​ഴു​താം. നി​ല​വി​ല്‍ ഒ​ബി​സി വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് 39 വ​യ​സ് വ​രെ അ​പേ​ക്ഷി​ക്കാ​മാ​യി​രു​ന്നു. പ്രാ​യ​പ​രി​ധി വ​ര്‍​ധി​പ്പി​ച്ച​തോ​ടെ ഇ​നി 43 വ​യ​സ് വ​രെ ഇ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാ​നാ​വും. പ്രാ​യ​പ​രി​ധി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന ജ​സ്റ്റീ​സ് ജെ.​ബി.​കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ചൊ​വ്വാ​ഴ്ച ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഉദ്യോഗാര്‍ഥികളുടെ ഏറെക്കാലത്തെ ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്.

പങ്കാളിത്ത പെന്‍ഷന്‍ നിലവില്‍ വരുമ്പോള്‍ 56 വയസ്സായിരുന്നു സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം. പിഎസ്‌സി വഴി അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 36 വയസും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം 2013 ഏപ്രില്‍ ഒന്നിന് ശേഷം നിയമിതരാകുന്ന ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസ്സായി വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍, പിഎസ്‌സി വഴി അപേക്ഷ സമര്‍പ്പിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 36 വയസ്സായി തരുടരുകയായിരുന്നു. ഇതാണ് ഇപ്പോള്‍ 40 ആയി വര്‍ധിപ്പിച്ചിരിക്കുന്നത്. തെലങ്കാന (46), ഗോവ (45), ആന്ധ്രാപ്രദേശ് (42), ഒഡീഷ (42), ഹരിയാന (42), ഉത്തരാഖണ്ഡ് (42), ഛത്തീസ്ഗഢ് (40), മധ്യപ്രദേശ് (40), ഉത്തര്‍പ്രദേശ് (40) എന്നിങ്ങനെയാണ് പ്രായപരിധി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!