Tuesday, February 24, 2026

‘മുഖ്യമന്ത്രിക്ക് പ്രിയം ആക്ഷൻ സിനിമകൾ’; ‘കണ്ടും മിണ്ടിയും ഇരുവർ ടീസർ’ വൈറൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും ഒന്നിക്കുന്ന പ്രത്യേക അഭിമുഖത്തിന്റെ ടീസർ പുറത്തിറങ്ങി. ‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന് പേരിട്ടിരിക്കുന്ന ഈ അഭിമുഖത്തിന്റെ 1.16 മിനിറ്റ് നീളുന്ന ടീസർ മോഹൻലാലാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. “ജനങ്ങൾ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ടുപേർ” എന്ന ടാഗ്‌ലൈനോടെ എത്തുന്ന അഭിമുഖം പ്രേക്ഷകർക്കിടയിൽ വലിയ താൽപ്പര്യമാണ് ഉണർത്തിയിരിക്കുന്നത്.

സിനിമയും വ്യക്തിജീവിതവും രാഷ്ട്രീയവും ഇഴചേരുന്ന രസകരമായ ചോദ്യങ്ങളാണ് ടീസറിലുള്ളത്. രജനീകാന്ത് ചിത്രങ്ങളോടും ആക്ഷൻ സിനിമകളോടുമുള്ള തന്റെ താൽപ്പര്യത്തെക്കുറിച്ച് മുഖ്യമന്ത്രി മനസ്സ് തുറക്കുന്നുണ്ട്. സിനിമയിലെ രംഗങ്ങൾ ജീവിതത്തിൽ അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്നും പശ്ചാത്തപിക്കേണ്ടി വന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും മോഹൻലാൽ ചോദിക്കുന്നു. കൂടാതെ, സമരത്തിനിടെ മർദ്ദനമേറ്റ് ശരീരത്തിലെ തൊലി പൊളിഞ്ഞ പഴയകാല അനുഭവങ്ങളും മുഖ്യമന്ത്രി പങ്കുവെക്കുന്നുണ്ട്.

അഭിമുഖത്തിനിടെ മോഹൻലാലിന്റെ സിനിമകളിലെ ഏതെങ്കിലും ഡയലോഗ് ഓർമ്മയുണ്ടോ എന്ന ചോദ്യത്തിന് ‘ദാസനും വിജയനും’ എന്ന് ചിരിച്ചുകൊണ്ട് മുഖ്യമന്ത്രി മറുപടി പറയുന്നതും ഇരുവരും ആസ്വദിച്ചു ചിരിക്കുന്നതും ടീസറിലെ ശ്രദ്ധേയമായ കാഴ്ചയാണ്. സംവിധായകൻ ടി.കെ. രാജീവ് കുമാർ അടക്കമുള്ള പ്രമുഖരാണ് ഈ അഭിമുഖത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രത്യേക താൽപ്പര്യപ്രകാരമാണ് മോഹൻലാൽ ഈ പരിപാടിയുടെ ഭാഗമായതെന്നാണ് വിവരം. നേരത്തെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും മോഹൻലാൽ സമാനമായ രീതിയിൽ അഭിമുഖം നടത്തിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!