Wednesday, February 25, 2026

ട്രംപിന്റെ ‘ജീനിയസ് ആക്ടിന്’ വിജയം; റെക്കോർഡ് വരുമാനവുമായി സർക്കിൾ

വാഷിങ്ടൺ: നാലാം പാദത്തിൽ സർക്കിൾ (Circle) കമ്പനിയുടെ വരുമാനത്തിൽ വൻ വർധന. കമ്പനിയുടെ സ്റ്റേബിൾകോയിനായ യുഎസ്ഡിസിയുടെ (USDC) പ്രചാരം വർധിച്ചതോടെ വരുമാനം പ്രതീക്ഷിച്ചതിലും ഉയരുകയും പ്രീമാർക്കറ്റ് ട്രേഡിങിൽ ഓഹരി വില 15 ശതമാനത്തിലധികം കുതിച്ചുയരുകയും ചെയ്തു. കഴിഞ്ഞ വർഷം പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ച ജീനിയസ് ആക്ട് (GENIUS Act) ഉൾപ്പെടെയുള്ള അനുകൂല നിയമങ്ങൾ ഡിജിറ്റൽ ആസ്തികൾക്ക് വലിയ കരുത്തായി മാറിയതാണ് കാരണം.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യുഎസ്ഡിസിയുടെ വിനിമയം 72% വർധിച്ച് 7530 കോടി ഡോളറിലെത്തി. ഇതോടെ കമ്പനിയുടെ ആകെ വരുമാനം 77 കോടി ഡോളറായി ഉയർന്നു. വീസ, പോളിമാർക്കറ്റ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തവും കമ്പനിയുടെ വളർച്ചയ്ക്ക് സഹായകമായി. കൂടാതെ, ബാങ്കിങ് സംവിധാനത്തിലേക്ക് ഡിജിറ്റൽ ആസ്തികളെ കൂടുതൽ ലയിപ്പിക്കുന്നതിന്റെ ഭാഗമായി നാഷണൽ ട്രസ്റ്റ് ബാങ്ക് ചാർട്ടർ സ്ഥാപിക്കാനുള്ള പ്രാഥമിക അനുമതിയും സർക്കിളിന് ലഭിച്ചു.

സുരക്ഷിതമായ നിക്ഷേപങ്ങളിലൂടെ വരുമാനം നേടുന്ന സർക്കിൾ, യുഎസ് ട്രഷറികളിലും മറ്റും നിക്ഷേപം നടത്തിയാണ് ലാഭമുണ്ടാക്കുന്നത്. യുഎസ്ഡിസി വഴിയുള്ള ഓൺ-ചെയിൻ ഇടപാടുകൾ 247% വർധിച്ച് 11.0 ലക്ഷം കോടി ഡോളറിലെത്തി എന്നതും ശ്രദ്ധേയമാണ്. ആഗോളതലത്തിൽ സ്റ്റേബിൾകോയിനുകൾക്ക് ലഭിക്കുന്ന സ്വീകാര്യത സർക്കിളിനെപ്പോലുള്ള സ്ഥാപനങ്ങൾക്ക് വരും കാലങ്ങളിലും വലിയ നേട്ടമുണ്ടാക്കാൻ ഉപകരിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!