Thursday, February 26, 2026

സാമ്പത്തിക പ്രതിസന്ധി: ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതിയുമായി ഒന്റാരിയോ ഹംബർ പോളിടെക്നിക്

ടൊറ​ന്റോ : കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഒന്റാരിയോയിലെ ജീവനക്കാർക്കായി സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ച് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഹംബർ പോളിടെക്നിക്. രാജ്യാന്തര വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണവും പ്രവർത്തനച്ചെലവിലെ വർധനയുമാണ് കോളേജിനെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. നിലവിലെ സാഹചര്യം ഒഴിവാക്കാൻ സാധിക്കാത്തതാണെന്നും ജീവനക്കാരുടെ എണ്ണം കുറയ്ക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും ഹംബർ പ്രസിഡന്റ് ആൻ മാരി വോൺ വ്യക്തമാക്കി. പൂർണ്ണസമയ ജീവനക്കാർക്ക് മാർച്ച് 9 വരെ ഈ പാക്കേജ് തിരഞ്ഞെടുക്കാൻ സമയമുണ്ട്. ജോലിയിൽ തുടരുന്നവർക്ക് ഭാവിയിൽ പിരിച്ചുവിടൽ ഭീഷണി നേരിടേണ്ടി വരുമോ എന്ന ആശങ്കയിലാണ് അധ്യാപകരും മറ്റ് ജീവനക്കാരും.

അതേസമയം, ഒന്റാരിയോ സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി വൻതുക പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഗ്രാന്റുകളിൽ വരുത്തിയ വെട്ടിക്കുറയ്ക്കലുകളും ട്യൂഷൻ ഫീസ് വർധനയും സ്ഥിതി സങ്കീർണ്ണമാക്കുന്നു. കോളേജുകളെ സർക്കാർ വേണ്ടത്ര സഹായിക്കുന്നില്ലെന്നും വർഷങ്ങളായുള്ള ഫണ്ട് കുറവാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നും ജീവനക്കാരുടെ യൂണിയൻ ആരോപിച്ചു. എന്നാൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബിസിനസ്സ് പോലെ കാര്യക്ഷമമായി പ്രവർത്തിക്കണമെന്നാണ് പ്രീമിയർ ഡഗ് ഫോർഡിന്റെ നിലപാട്. വരും ദിവസങ്ങളിൽ കൂടുതൽ പിരിച്ചുവിടലുകൾ വേണ്ടിവരുമോ എന്ന് വിരമിക്കൽ പദ്ധതിയുടെ അന്തിമ ഫലം നോക്കി തീരുമാനിക്കുമെന്ന് കോളേജ് അധികൃതർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!