Saturday, February 28, 2026

ഇറാൻ – ഇസ്രയേൽ സംഘർഷം; വിമാന സർവീസുകൾ തടസ്സപ്പെട്ടേക്കാമെന്ന്‌ സിയാൽ

കൊച്ചി: പശ്‌ചിമേഷ്യയിലെ വ്യോമപാതകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാർക്ക്‌ ജാഗ്രതാനിർദ്ദേശവുമായി സിയാൽ. നിലവിലെ സാഹചര്യം കണക്കിലെടുത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾ വൈകാനോ, അനിശ്‌ചിതമായി സമയം മാറാനോ അല്ലെങ്കിൽ റദ്ദാക്കാനോ സാധ്യതയുണ്ട്. വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ്‌ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ അറിയിപ്പുകൾ ശ്രദ്ധിക്കണം.

യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും സുഗമമായ യാത്ര ഉറപ്പാക്കുന്നതിനും വിമാനക്കമ്പനികളുമായും മറ്റ് അധികൃതരുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും അധികൃതർ പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!