Saturday, February 28, 2026

പശ്ചിമേഷ്യയിൽ യുദ്ധം പടരുന്നു; പ്രവാസി മലയാളികൾക്ക് ഹെൽപ് ഡെസ്കുമായി നോർക്ക

അബുദാബി : പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിൽ, മേഖലയിലെ കേരളീയരുടെ സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ച് നോർക്ക റൂട്ട്സ്. ഇറാൻ, ഇസ്രയേൽ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കഴിയുന്ന മലയാളികൾക്ക് സഹായത്തിനായി നോർക്കയുടെ ഗ്ലോബൽ കോൺടാക്ട് സെന്ററിൽ ബന്ധപ്പെടാവുന്നതാണ്. ഇന്ത്യയിൽ നിന്നുള്ളവർക്ക് 1800 425 3939 എന്ന ടോൾ ഫ്രീ നമ്പറിലും, വിദേശത്തുള്ളവർക്ക് +91 8802012345 എന്ന നമ്പറിൽ മിസ്ഡ് കോൾ നൽകിയും സഹായം തേടാം. അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് നോർക്ക അറിയിച്ചു.

അതേസമയം, ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ തെക്കൻ ഇറാനിലെ മിനാബിൽ അഞ്ച് സ്കൂൾ വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇറാന്റെ തിരിച്ചടിയിൽ അബുദാബിയിൽ ഒരാളും ഇറാഖിൽ രണ്ട് പേരും കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ. പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ ഉൾപ്പെടെയുള്ള കമ്പനികൾ റദ്ദാക്കിയതോടെ ആയിരക്കണക്കിന് പ്രവാസികൾ യാത്രാതടസ്സവും നേരിടുന്നുണ്ട്. മേഖലയിലെ സുരക്ഷാ സാഹചര്യം കേരള സർക്കാർ നിരന്തരം വിലയിരുത്തി വരികയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!