Saturday, February 28, 2026

കാനഡ പാസ്‌പോർട്ട്‌ നിരക്കുകളിൽ വർധന; മാർച്ച് അവസാനം മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

ഓട്ടവ: കാനഡയിൽ പാസ്‌പോർട്ട് അടക്കമുള്ള യാത്രാ രേഖകളുടെ നിരക്ക് കൂട്ടാൻ സർക്കാർ തീരുമാനിച്ചു. പാസ്‌പോർട്ട് വിതരണത്തിനുള്ള ചിലവ് വർദ്ധിച്ച സാഹചര്യത്തിലാണ് ഈ നീക്കം. വരുന്ന മാർച്ച് 31 മുതൽ പാസ്‌പോർട്ട് നിരക്കുകളിൽ 2.7 ശതമാനം വർധനയുണ്ടാകും. ഉപഭോക്തൃ വില സൂചികയുമായി (CPI) പാസ്‌പോർട്ട് നിരക്കുകൾ ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്‌. കാനഡയ്ക്കുള്ളിൽ നിന്ന് അപേക്ഷിക്കുന്ന അഞ്ചു വർഷത്തെ പാസ്‌പോർട്ടിന് ഇനി മുതൽ 123.24 ഡോളർ നൽകണം. വിദേശത്തുനിന്ന് അപേക്ഷിക്കുന്ന 10 വർഷത്തെ പാസ്‌പോർട്ടിന് 267.02 ഡോളർ ആയിരിക്കും പുതുക്കിയ നിരക്ക്. ശമ്പളം, ഐ.ടി ചിലവുകൾ, പാസ്‌പോർട്ട് ഡെലിവറി ചാർജ് എന്നിവയടക്കമുള്ള ചിലവുകൾ നിലവിലെ ഫീസുകൊണ്ട് പരിഹരിക്കാൻ കഴിയുന്നില്ലെന്ന്‌ ഇമിഗ്രേഷൻ വിഭാഗം (IRCC) അറിയിച്ചു.

2024-25 വർഷത്തിൽ ഏകദേശം 12.1 കോടി ഡോളറിന്റെ വരുമാനക്കുറവ് ഈ മേഖലയിൽ ഉണ്ടായതായാണ് കണക്കുകൾ. അപേക്ഷ നൽകി 30 പ്രവൃത്തി ദിവസത്തിനുള്ളിൽ പാസ്‌പോർട്ട് ലഭിച്ചില്ലെങ്കിൽ അത് സൗജന്യമായി നൽകുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഈ ആനുകൂല്യം 2026 ഏപ്രിൽ 1 മുതൽ പ്രാബല്യ ത്തിൽ വരുമെന്നാണ് സൂചന. അതേ സമയം പാസ്‌പോർട്ട് നിരക്ക് വർധന കുറഞ്ഞ വരുമാനക്കാർക്കും വിദ്യാർത്ഥികൾക്കും വലിയ ഭാരമാകുമെന്ന് പ്രതിപക്ഷം വിമർശിച്ചു. നിലവിൽ തന്നെ പാസ്‌പോർട്ട് ലഭിക്കാൻ നേരിടുന്ന കാലതാമസത്തിന് പരിഹാരം കാണാതെ നിരക്ക് വർധന നടപ്പിൽ വരുത്തുന്നത്‌ ശരിയല്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!