വാഷിങ്ടൺ: ഇറാനെതിരെയുള്ള യു എസ് സൈനിക നടപടി വരും ദിവസങ്ങളിലും തുടരുമെന്ന സൂചന നൽകി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിലെ മാർ എ ലാഗോയിലുള്ള വസതിയിൽ പെന്റഗൺ മേധാവി പീറ്റ് ഹെഗ്സെത്ത്, സംയുക്ത സൈനിക മേധാവി ഡാൻ കെയ്ൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

ഇറാൻ ജനതയുടെ സ്വാതന്ത്ര്യമാണ് തന്റെ ലക്ഷ്യമെന്ന് ട്രംപ് ആവർത്തിച്ചു. ഇറാൻ ഭരണകൂടത്തെ ലക്ഷ്യമിട്ടുള്ള സൈനിക നീക്കം പെട്ടെന്ന് അവസാനിക്കില്ലെന്നും കൃത്യമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നത് വരെ പോരാട്ടം തുടരുമെന്നുമാണ് പെന്റഗണിൽ നിന്നുള്ള സൂചനകളും. ട്രംപ് നിലപാട് കടുപ്പിക്കുന്നത് ഇറാനിലെ ഭരണമാറ്റം ലക്ഷ്യമിട്ടാണെന്നാണ് വ്യക്തമാകുന്നത്.
