ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പൊതു പരീക്ഷകൾ മാറ്റിവെച്ചതായി പരീക്ഷാ കൺട്രോൾ അറിയിച്ചു. ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ സി.ബി.എസ്.ഇ സ്കൂളുകളിൽ നാളെ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്.

ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് മേഖലയിലെ സ്ഥിതിഗതികൾ വഷളായതിനെത്തുടർന്നാണ് നടപടി. പുതുക്കിയ തിയ്യതി പിന്നീട് അറിക്കും. സ്ഥിതിഗതികൾ വിലയിരുത്തിയതിന് ശേഷം മറ്റ് ദിവസങ്ങളിലെ പരീക്ഷകളിൽ തീരുമാനം അറിയിക്കുമെന്നും കൺട്രോളർ അറിയിച്ചു
