ഓട്ടവ : കാനഡയിൽ സ്ഥിരതാമസം ആഗ്രഹിക്കുന്നവർക്കൊരു സന്തോഷവാർത്ത. മാർച്ച് 3-ന് നടത്തിയ ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 4,000 ഉദ്യോഗാർത്ഥികൾക്ക് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ഇൻവിറ്റേഷൻ നൽകി. കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) ഉദ്യോഗാർത്ഥികൾക്കായി നടത്തിയ ഈ നറുക്കെടുപ്പിൽ പരിഗണിക്കുന്നതിന് CRS സ്കോർ 508 ആവിശ്യമായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ CRS സ്കോറുകളിലൊന്നാണിത്.

മാർച്ചിലെ രണ്ടാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പാണിത്. മാർച്ച് 2-ന് നടന്ന പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം നറുക്കെടുപ്പിൽ 710 എന്ന CRS കട്ട്-ഓഫിൽ 264 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയിരുന്നു. 2026-ൽ ഇതുവരെ, IRCC 39,112 ITA-കൾ നൽകിയിട്ടുണ്ട്.
