ടൊറൻ്റോ : നഗരമധ്യത്തിലെ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിനുള്ളിൽ യുവാവിന് കുത്തേറ്റതായി ടൊറൻ്റോ പൊലീസ് അറിയിച്ചു. ബ്ലീക്കർ സ്ട്രീറ്റിനടുത്തുള്ള 200 വെല്ലസ്ലി സ്ട്രീറ്റ് ഈസ്റ്റിലുള്ള കെട്ടിടത്തിൽ രാത്രി 12:13-ഓടെയാണ് സംഭവം.

സംഭവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ 30 വയസ്സുള്ള യുവാവിനെ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ കണ്ടെത്തി. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയും കുത്തേറ്റ യുവാവും തമ്മിൽ തർക്കമുണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. മറ്റു സംശയാസ്പദമായ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ടൊറൻ്റോ പൊലീസ് അഭ്യർത്ഥിച്ചു.
