Wednesday, March 4, 2026

ലൈംഗികാതിക്രമം: ഒൻ്റാരിയോ കോപ്റ്റിക് ചർച്ച് പുരോഹിതൻ അറസ്റ്റിൽ

ടൊറൻ്റോ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കോപ്റ്റിക് ചർച്ച് പുരോഹിതനെ അറസ്റ്റ് ചെയ്തതായി യോർക്ക് റീജനൽ പൊലീസ് (YRP) അറിയിച്ചു. ഒൻ്റാരിയോ ഈസ്റ്റ് ഗ്വില്ലിംബറിയിൽ നിന്നുള്ള 47 വയസ്സുള്ള മിഷേൽ ഷാഫിക് ആണ് അറസ്റ്റിലായത്. 1996-നും 1999-നും ഇടയിൽ 16 വയസ്സിന് താഴെയുള്ള പെൺകുട്ടിയെ മിഷേൽ രണ്ട് തവണ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ് പറയുന്നു. പീഡനവിവരം പെൺകുട്ടി റിപ്പോർട്ട് ചെയ്തതോടെ 2025 നവംബറിൽ അന്വേഷണം ആരംഭിച്ചു. മാസങ്ങൾ നീണ്ട അന്വേഷണത്തിന് ശേഷം, 2026 ഫെബ്രുവരി 26 ന് മിഷേൽ ഷാഫിക്കിനെ അറസ്റ്റ് ചെയ്തു. ലൈംഗികാതിക്രമം, ലൈംഗിക ഇടപെടൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ആരോപണവിധേയമായ ലൈംഗികാതിക്രമങ്ങൾ നടന്ന സമയത്ത് പ്രതി പുരോഹിതനായിരുന്നില്ല. എന്നാൽ, കോപ്റ്റിക് സമൂഹത്തിൽ ഷാഫിക്ക് നിലവിൽ അധികാര സ്ഥാനം വഹിക്കുന്നതിനാൽ ആശങ്കയുണ്ടെന്നും യോർക്ക് റീജനൽ പൊലീസ് അറിയിച്ചു. കൂടുതൽ പേർ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. അന്വേഷണം തുടരുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!