Thursday, March 5, 2026

നിർണ്ണായക ധാതുമേഖലയിൽ കൈകോർത്ത് കാനഡയും ഓസ്‌ട്രേലിയയും; കരാറിൽ ഒപ്പിട്ടു

സിഡ്‌നി: ആഗോള രാഷ്ട്രീയത്തിലെ വൻശക്തികളുടെ മത്സരങ്ങൾക്കിടയിൽ ‘മിഡിൽ പവർ’ എന്ന നിലയിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി നിർണ്ണായക ധാതുക്കളിൽ പുതിയ കരാറുകൾ ഒപ്പിട്ട് ഓസ്‌ട്രേലിയയും കാനഡയും. ഓസ്‌ട്രേലിയൻ പാർലമെന്റിൽ പ്രധാനമന്ത്രി മാർക്ക് കാർണി നടത്തിയ ചരിത്രപ്രധാനമായ പ്രസംഗത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പുതിയ തലത്തിലേക്ക് ഉയർന്നത്.

2007-ന് ശേഷം ആദ്യമായാണ് ഒരു കനേഡിയൻ പ്രധാനമന്ത്രി ഓസ്‌ട്രേലിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്നത്. വൻശക്തികൾ തമ്മിലുള്ള പോരാട്ടം നിലനിൽക്കുന്ന ലോകത്ത്, അവർക്ക് മുന്നിൽ ആനുകൂല്യങ്ങൾക്കായി മത്സരിക്കണോ അതോ കരുത്തിനായി ഒന്നുചേരണോ എന്നതാണ് മിഡിൽ പവർ രാജ്യങ്ങൾക്ക് മുന്നിലുള്ള ചോദ്യമെന്ന് കാർണി എംപിമാരോട് പറഞ്ഞു. ഏഷ്യാ പസഫിക് മേഖലയിലെ ജപ്പാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന തന്റെ വിപുലമായ പര്യടനത്തിന്റെ ഭാഗമായാണ് മാർക്ക് കാർണി ഓസ്‌ട്രേലിയയിലെത്തിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!