Thursday, March 5, 2026

ജി.ടി.എയിൽ ഭവനവിൽപ്പനയിൽ വൻ ഇടിവ്; ശരാശരി വിലയും കുത്തനെ കുറഞ്ഞു

ടൊറന്റോ: ടൊറന്റോ റീജിയണൽ റിയൽ എസ്റ്റേറ്റ് ബോർഡ് (TRREB) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ ഭവനവിൽപ്പനയിൽ വൻ ഇടിവ്. വീടുകളുടെ വിൽപ്പന, പുതിയ ലിസ്റ്റിംഗുകൾ, ശരാശരി വില എന്നിവയാണ്‌ കുത്തനെ ഇടിഞ്ഞത്‌. വീട്‌ വാങ്ങാൻ തയ്യാറെടുക്കുന്നവർ വിപണി അനുകൂലമാകുന്നതുവരെ കാത്തിരിക്കുകയാണെന്ന്‌ റിയൽ എസ്‌റ്റേറ്റ്‌ ബോർഡ്‌ വ്യക്തമാക്കി. ഫെബ്രുവരിയിൽ 3,868 വീടുകൾ കൈമാറ്റം ചെയ്യപ്പെട്ടതായി ടൊറന്റോ റീജിയണൽ റിയൽ എസ്റ്റേറ്റ് ബോർഡ് വ്യക്തമാക്കി. കഴിഞ്ഞ വർഷം ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോൾ വീടുകളുടെ വിൽപ്പനയിൽ 6.3% കുറവുണ്ടായി. ആകെ 3,868 വീടുകൾ മാത്രമാണ് കഴിഞ്ഞ മാസം കൈമാറ്റം ചെയ്യപ്പെട്ടത്. ജനുവരി മാസത്തെ അപേക്ഷിച്ച് വിൽപ്പനയിൽ ഒരു ശതമാനം കുറവ് രേഖപ്പെടുത്തി. വീടുകളുടെ ശരാശരി വിലയിലും വലിയ മാറ്റം കാണിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ശരാശരി വില $1,008,968 (കഴിഞ്ഞ വർഷത്തേക്കാൾ 7.1% കുറവ്) ആണ്‌. സാധാരണ വീടുകളുടെ വില സൂചിപ്പിക്കുന്ന ബെഞ്ച്മാർക്ക് നിരക്കിൽ 7.9% ഇടിവുണ്ടായി. വിപണിയിലേക്ക് എത്തുന്ന പുതിയ വീടുകളുടെ എണ്ണത്തിൽ 17.7% എന്ന വൻ കുറവും രേഖപ്പെടുത്തി. നിലവിൽ വിപണിയിൽ ലഭ്യമായ ആകെ വീടുകളുടെ എണ്ണം 19,414 ആണ്. ഇത് മുൻ വർഷത്തെക്കാൾ 2.4% കുറവാണ്. സാധാരണ വീടുകളുടെ സംയുക്ത ബെഞ്ച്മാർക്ക് വില, വർഷം തോറും 7.9 ശതമാനം കുറഞ്ഞതായും കണക്കുകൾ വ്യക്തമാക്കി.

വിപണി ഇനിയും താഴേക്ക് പോകുമെന്ന പ്രതീക്ഷയിൽ വീട് വാങ്ങാൻ താത്‌പര്യമുളളവർ നിലവിൽ കാത്തിരിക്കുകയാണെന്നാണ്‌ TRREB വ്യക്തമാക്കുന്നത്‌. ഈ പ്രവണത വസന്തകാലത്തും തുടരുകയാണെങ്കിൽ വിപണിയിൽ വീടുകൾക്കായി വലിയ മത്സരം ഉണ്ടായേക്കാമെന്ന് TRREB പ്രസിഡന്റ് ഡാനിയേൽ സ്റ്റെയിൻഫെൽഡ് മുന്നറിയിപ്പ് നൽകി. ലിസ്റ്റിംഗുകൾ കുറയുന്നത് വീടുകളുടെ വില വീണ്ടും ഉയരാനും വിൽപ്പന കൂടാനും കാരണമായേക്കാം. 2025 ഫെബ്രുവരിയിൽ ശരാശരി വിൽപ്പന വില 7.1 ശതമാനം ഇടിഞ്ഞ് $1,008,968 ആയി. ഫെബ്രുവരിയിൽ വിപണിയിൽ 10,705 പുതിയ ലിസ്റ്റിംഗുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 17.7 ശതമാനം കുറവ്. ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ ആകെ 19,414 സജീവ ലിസ്റ്റിംഗുകൾ ഉള്ളതിനാൽ ഇൻവെന്ററി 2.4 ശതമാനവും കുറഞ്ഞതായും റിപ്പോർട്ട്‌ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!