Thursday, March 5, 2026

മൺട്രിയോളിലെ ലാ റോന്റ് ഇനി അമേരിക്കൻ കമ്പനിക്ക് സ്വന്തം; 34.2 കോടി ഡോളറിന്റെ വമ്പൻ കരാർ

മൺട്രിയോൾ: മൺട്രിയോളിലെ വിനോദസഞ്ചാര കേന്ദ്രമായ ലാ റോന്റ് (La Ronde) അമ്യൂസ്‌മെന്റ് പാർക്കിന്റെ ഉടമസ്ഥാവകാശം കൈമാറുന്നു. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ.പി.ആർ പ്രോപ്പർട്ടീസ് (EPR Properties) പാർക്ക് ഏറ്റെടുക്കുന്ന വിവരം വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്. സിക്സ് ഫ്ലാഗ്സ് എന്റർടൈൻമെന്റ് കോർപ്പറേഷനുമായി നടത്തിയ 34.2 കോടി ഡോളറിന്റെ കരാറിന്റെ ഭാഗമായാണ് ഈ നടപടി. നോർത്ത് അമേരിക്കയിലുടനീളമുള്ള ഏഴ് അമ്യൂസ്‌മെന്റ് പാർക്കുകളാണ് ഈ ഇടപാടിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്.

പുതിയ കരാർ പ്രകാരം പാർക്കിന്റെ പ്രവർത്തന ചുമതല കീരൻ ബർക്കിന്റെ ഉടമസ്ഥതയിലുള്ള ലാ റോന്റ് ഓപ്പറേഷൻസ് ഇൻക് വഹിക്കും. കെബെക്ക് സിറ്റിക്ക് സമീപമുള്ള വില്ലേജ് വേക്കൻസസ് വാൽകാർട്ടിയർ, ഒന്റാരിയോയിലെ കാലിപ്സോ വാട്ടർപാർക്ക്, വെറ്റ് എൻ വൈൽഡ് ടൊറന്റോ തുടങ്ങിയ പ്രശസ്തമായ വിനോദകേന്ദ്രങ്ങൾ നിലവിൽ ബർക്കിന്റെ കമ്പനികളാണ് നിയന്ത്രിക്കുന്നത്. ഈ കരാറിൽ ഉൾപ്പെട്ട ഏക കനേഡിയൻ പാർക്ക് ലാ റോന്റ് ആണെന്ന പ്രത്യേകതയുമുണ്ട്.

ഉടമസ്ഥാവകാശം മാറിയെങ്കിലും പാർക്കിന്റെ പ്രവർത്തനങ്ങളിൽ ഉടൻ വലിയ മാറ്റങ്ങൾ ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പാർക്ക് സാധാരണ നിലയിൽ തന്നെ പ്രവർത്തിക്കുന്നത് തുടരും. സന്ദർശകർ ഇതിനോടകം വാങ്ങിയിട്ടുള്ള സീസൺ പാസുകൾക്കും സിക്സ് ഫ്ലാഗ്സിന്റെ മറ്റ് പാർക്കുകൾ കൂടി ഉൾപ്പെടുന്ന മൾട്ടി-പാസുകൾക്കും 2026 സീസണിൽ ഉടനീളം സാധുത ഉണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!