ഹാലിഫാക്സ്: നോവസ്കോഷയിൽ ഇന്ധനവിലയിൽ വീണ്ടും വൻ വർധന രേഖപ്പെടുത്തി. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് പ്രവിശ്യയിൽ വില കുത്തനെ ഉയരുന്നത്. നോവസ്കോഷ എനർജി ബോർഡിന്റെ പ്രതിവാര വില പുതുക്കൽ പ്രകാരം പെട്രോളിന് ലിറ്ററിന് 5 സെൻ്റ് വർധിച്ച് 152.7 സെൻ്റായി. ഡീസൽ വിലയിൽ ലിറ്ററിന് 10 സെൻ്റിലധികം വർധനയാണ് ഉണ്ടായത്. ഇതോടെ ഒരു ലിറ്റർ ഡീസലിന് 201.5 സെൻ്റ് നൽകണം. സാധാരണയായി വെള്ളിയാഴ്ചകളിലാണ് ഇന്ധനവില പുതുക്കാറുള്ളതെങ്കിലും, ഇറാൻ യുദ്ധം ആഗോള വിപണിയിലുണ്ടാക്കിയ ആഘാതം കണക്കിലെടുത്താണ് ബോർഡ് വില വർധിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ച പെട്രോളിന് 9 സെൻ്റും ഡീസലിന് 7.6 സെൻ്റും വർധിച്ചിരുന്നു. ഇതുകൂടി കണക്കിലെടുക്കുമ്പോൾ ആഴ്ചയുടെ പകുതി മുതൽ ഇതുവരെ പെട്രോളിന് ആകെ 15 സെൻ്റും ഡീസലിന് 17 സെൻ്റിലധികവും വർധനവാണ് ഹാലിഫാക്സ് ഉൾപ്പെടെയുള്ള മേഖലകളിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് പെട്രോളിന് 1.57 ഡോളറും ഡീസലിന് 1.85 ഡോളറുമായിരുന്നു വിലയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
