Friday, March 6, 2026

ഫോമാ വെസ്റ്റേണ്‍ റീജനൽ ലൈവ് മ്യൂസിക് ഷോ ‘സ്വരസന്ധ്യ’ മാര്‍ച്ച് 8-ന്

കാലിഫോർണിയ : അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഫോമാ വെസ്റ്റേണ്‍ റീജനൽ വുമണ്‍സ് ഫോറത്തിന്‍റെ നേതൃത്വത്തില്‍ ‘സ്വരസന്ധ്യ – സംഗീത സായാഹ്നം’ ഒരുക്കുന്നു. മാര്‍ച്ച് എട്ട് ഞായറാഴ്ച വൈകിട്ട് എട്ട് മുതൽ ആരംഭിക്കുന്ന സ്വരസന്ധ്യ സംഗീത സായാഹ്നത്തില്‍ പ്രശസ്ത ഗായികയും ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ്‍-6 വിജയിയുമായ മെറിന്‍ ഗ്രിഗറിയും, അമേരിക്കന്‍ മലയാളി ഗായികമാരും പങ്കെടുക്കും.

ആരതി സ്‌കൂള്‍ ഓഫ് ഡാന്‍സ് ഡയറക്ടര്‍ ആശ ഗോപാല്‍ ചീഫ് ഗസ്റ്റ് ആയിരിക്കും. ഒന്നര മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന സംഗീത സായാഹ്നത്തിന് ചുക്കാന്‍ പിടിക്കുന്നത് റീജനൽ വുമണ്‍സ് ഫോറം ചെയര്‍ ബീന പോള്‍, ഫോമാ നാഷണല്‍ വുമണ്‍സ് ഫോറം കമ്മറ്റി മെമ്പര്‍ ഡോ. മഞ്ജു പിള്ള, റീജനൽ വുമണ്‍സ് ഫോറം അഡ്വൈസറി ചെയര്‍ ജാസ്മിന്‍ പരോള്‍ എന്നിവരാണ്.

പരിപാടിയില്‍ പങ്കെടുക്കാനുള്ള ZOOM Meeting ID : 899 9659 1750, Passcode : 077286

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!