ടൊറൻ്റോ : ന്യൂസിലാൻഡ് ക്നാനായ കാത്തലിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ വടംവലി മത്സരം ‘ പോരാട്ടം 2.0’- യിൽ കാനഡയിൽ നിന്നും കോട്ടയം ബ്രദേഴ്സ് പങ്കെടുക്കുന്നു. വൻതുകയാണ് ‘പോരാട്ടം 2.0’- യിലെ വിജയികൾക്ക് ലഭിക്കുന്നത്. ടൂർണമെന്റ് വിജയികൾക്ക് 30,000 ഡോളറും, ട്രോഫിയും സമ്മാനിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

