Saturday, March 7, 2026

ഒറ്റപ്പാലത്ത് മേജര്‍ രവി എന്‍ഡിഎ സ്ഥാനാര്‍ഥി? പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മേജര്‍ രവിയെ പരിഗണിക്കുന്നതായി സൂചന. സ്ഥാനാര്‍ഥിത്വത്തിന് മുന്നോടിയായി മണ്ഡലത്തിലെ പ്രമുഖ വ്യക്തികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. മേജര്‍ രവിയുടെ സിനിമ മേഖലയിലെ സ്വാധീനവും വ്യക്തിബന്ധങ്ങളും മണ്ഡലത്തില്‍ വോട്ടായി മാറുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

ഇതിനോടകം തന്നെ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയ അദ്ദേഹം പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും കാല്‍ ലക്ഷത്തിലേറെ വോട്ടുകള്‍ സമാഹരിക്കാന്‍ എന്‍ഡിഎക്ക് കഴിഞ്ഞ മണ്ഡലമാണ് ഒറ്റപ്പാലം. ഇത്തവണ ശക്തനായ ഒരു സ്ഥാനാര്‍ഥിയിലൂടെ അട്ടിമറി വിജയം നേടുകയോ അല്ലെങ്കില്‍ വോട്ടുവിഹിതം വലിയ തോതില്‍ വര്‍ദ്ധിപ്പിക്കുകയോ ചെയ്യുകയാണ് ബിജെപിയുടെ ലക്ഷ്യം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി കെ. പ്രേംകുമാര്‍ 74,859 വോട്ടുകള്‍ നേടിയാണ് മണ്ഡലത്തില്‍ വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ഡോ. പി. സരിന്‍ 59,707 വോട്ടുകള്‍ നേടി രണ്ടാമതെത്തി. അന്ന് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന പി. വേണുഗോപാലിന് 25,056 വോട്ടുകളാണ് ലഭിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!