Monday, March 9, 2026

നോർത്ത് ഒകനാഗനിലെ ലംബിയിൽ വെടിവെപ്പ്; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു, അന്വേഷണം ഊർജ്ജിതം

വൻകൂവർ: വടക്കൻ ഒകനാഗൻ മേഖലയിലെ ലംബി വില്ലേജിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. മാർച്ച് 3-ന് വൈകുന്നേരം 4:30-ഓടെ ഷ്വാർട്‌സ് റോഡിൽ വെടിയൊച്ച കേട്ടെന്ന വിവരത്തെത്തുടർന്ന് വെർണൺ നോർത്ത് ഒകനാഗൻ ആർ സി എം പി ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയായിരുന്നു. വെടിയേറ്റ നിലയിൽ കണ്ടെത്തിയ 60 വയസ്സുകാരനായ കോറി ഒട്ടിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു.

തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കോറി ഒട്ട് മാർച്ച് 6-ന് മരണത്തിന് കീഴടങ്ങിയതായി ആർസിഎംപി അറിയിച്ചു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും കുറ്റപത്രം സമർപ്പിക്കാൻ മതിയായ തെളിവുകളില്ലാത്തതിനാൽ ഇയാളെ പിന്നീട് വിട്ടയച്ചു. ബി സി ആർസിഎംപി സൗത്ത് ഈസ്റ്റ് ഡിസ്ട്രിക്റ്റ് മേജർ ക്രൈം യൂണിറ്റാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 1-877-987-8477 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!