Monday, March 9, 2026

ബില്ലി ബിഷപ്പ് വിമാനത്താവളത്തിൽ യുഎസ് പ്രീ-ക്ലിയറൻസ് ആരംഭിക്കുന്നു: ടൊറന്റോയിൽ നിന്നുള്ള അമേരിക്കൻ യാത്ര ഇനി കൂടുതൽ എളുപ്പം

ടൊറന്റോ: ബില്ലി ബിഷപ്പ് ടൊറന്റോ സിറ്റി വിമാനത്താവളം വഴി അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇനി യാത്ര കൂടുതൽ സുഗമമാകും. ഏറെ കാലമായി കാത്തിരുന്ന യുഎസ് കസ്റ്റംസ് പ്രീ ക്ലിയറൻസ് സൗകര്യം ചൊവ്വാഴ്ച മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച രാവിലെ വിമാനത്താവളത്തിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് യാത്രാ നടപടികൾ ലഘൂകരിക്കുന്ന ഈ പുതിയ സംവിധാനത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

പുതിയ സംവിധാനം നിലവിൽ വരുന്നതോടെ യാത്രക്കാർക്ക് അമേരിക്കയിൽ എത്തിയ ശേഷം കസ്റ്റംസ് പരിശോധനയ്ക്കായി കാത്തുനിൽക്കേണ്ടി വരില്ല. പകരം കാനഡയിൽ നിന്ന് വിമാനത്തിൽ കയറുന്നതിന് മുൻപ് തന്നെ എല്ലാ പരിശോധനകളും പൂർത്തിയാക്കാൻ സാധിക്കും. 2023 പകുതിയോടെ പ്രഖ്യാപിച്ച ഈ പദ്ധതിക്കായി കനേഡിയൻ സർക്കാർ 3 കോടി ഡോളറാണ് അനുവദിച്ചിരുന്നത്.

ഈ സംവിധാനം നിലവിൽ വരുന്നത് വഴി അമേരിക്കയിലെ കസ്റ്റംസ് ഉദ്യോഗസ്ഥരില്ലാത്ത ചെറിയ നഗരങ്ങളിലേക്കും സർവീസുകൾ വ്യാപിപ്പിക്കാൻ വിമാനക്കമ്പനികൾക്ക് സാധിക്കുമെന്ന് ടൊറന്റോ പോർട്ട് അതോറിറ്റി വ്യക്തമാക്കി. അമേരിക്കൻ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാകുന്ന കാനഡയിലെ ഒമ്പതാമത്തെ വിമാനത്താവളമാണ് ബില്ലി ബിഷപ്പ് . ടൊറന്റോ പിയേഴ്സൺ ഉൾപ്പെടെ മൺട്രിയോൾ, വൻകൂവർ, ഓട്ടവ തുടങ്ങിയ നഗരങ്ങളിലെ വിമാനത്താവളങ്ങളിൽ നിലവിൽ ഈ സൗകര്യമുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!