Monday, March 9, 2026

തണൽ കാനഡയുടെ “തണൽ സന്ധ്യ 2026” ടിക്കറ്റ് ലോഞ്ച് ടൊറൻ്റോയിൽ നടന്നു

ടൊറൻ്റോ : തണൽ കാനഡ ഒരുക്കുന്ന മെഗാ മ്യൂസിക്കൽ കൾച്ചറൽ പ്രോഗ്രാം “തണൽ സന്ധ്യ 2026” -ന്റെ ടിക്കറ്റ് വിതരണത്തിന് തുടക്കമായി. മാർച്ച് 7-ന് സ്കാർബ്റോയിലെ ടൊറന്റോ മലയാളി സമാജം ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ, പ്രമുഖ റിയൽറ്ററും പരിപാടിയുടെ മെഗാ സ്പോൺസറുമായ പ്രശാന്ത് വിജയരാജൻ പിള്ളയ്ക്ക് ആദ്യ ടിക്കറ്റ് നൽകിക്കൊണ്ട് തണൽ കാനഡ പ്രസിഡന്റ് ജോസ് തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു.

തണൽ കാനഡ ഡയറക്ടർ ജോഷി കൂട്ടുമ്മേൽ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.തണൽ കാനഡ പ്രസിഡന്റ് ജോസ് തോമസ് സംഘടനയെ കുറിച്ചും അതിന്റെ പ്രവർത്തനങ്ങളും ഇന്നത്തെ സമൂഹത്തിൽ അതിന്റെ പ്രസക്തിയും വിശദീകരിച്ചു. വരാനിരിക്കുന്ന “തണൽ സന്ധ്യ 2026” പരിപാടിയുടെ വിശദാംശങ്ങൾ ജനറൽ സെക്രട്ടറി പോൾ ജോസഫ് അവതരിപ്പിച്ചു. ഗ്രാൻഡ് സ്പോൺസർ സിനോ ജോയ് നടുവിലേക്കുറ്റ് ( സി-നേഷൻസ് ഇമിഗ്രേഷൻ, സി-നോട്ട്സ് ടാക്സ് സൊല്യൂഷൻസ്), ഗോൾഡ് സ്പോൺസർമാരായ സജി മംഗലത്ത്/ ആണ്ട്രൂ മംഗലത്ത് (റോയൽ കേരള ഫുഡ്സ്), അലൻ ജോ മാത്യൂസ് (ഇൻസ് ലൈഫ് ഇൻഷുറൻസ് – ഹോം/ഓട്ടോ/ബിസിനസ്/ട്രാവൽ), ഡിനി ജോസ് (ലെംഫൈ ഇന്റർനാഷണൽ മണി ട്രാൻസ്ഫർ) , സിൽവർ സ്പോൺസർ ജോസ് ഇനാശു (എർലി ബേർഡ് ഡ്രൈവിംഗ് സ്കൂൾ) തുടങ്ങിയ വിവിധ സ്പോൺസർമാരും ബലന്റ് മാത്യു, തണൽ ഡയറക്ടർമാരായ ജോസഫ് ഒലേടത്ത്, ജോൺസൺ ഇരിബൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ഗായകരായ അനു, വിപിൻ, കീർത്തന, മിഥില എന്നിവർ അവതരിപ്പിച്ച കരോക്കെ ഗാനമേള ചടങ്ങിന് മാറ്റുകൂട്ടി.

2026 മെയ് 30 നിയാഴ്ച വൈകിട്ട് 5 മണിക്ക് സ്കാർബ്റോ സെന്റ്‌ ജോൺ ഹെൻറി ന്യൂമാൻ കാത്തോലിക് ഹൈസ്കൂൾ ഓഡിറ്റോറിയത്തിലാണ് കലാ സാംസ്‌കാരിക സമ്മേളനം ഒരുക്കുന്നത്. അത്താഴ വിരുന്ന് ഉൾപ്പെടെ ഒരുക്കുന്ന മെഗാ മ്യൂസിക്കൽ കൾച്ചറൽ പ്രോഗ്രാമിന്റെ ടിക്കറ്റ് നിരക്ക് മുതിർന്നവർക്ക് 20 ഡോളറും കുട്ടികൾക്ക് 15 ഡോളറുമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.ദാരിദ്ര്യത്താലും രോഗത്താലും ദുരിതമനുഭവിക്കുന്ന നിർദ്ധനർ ആയവർക്ക് ജാതി മത വർണ്ണ വ്യതാസം ഇല്ലാതെ കൈത്താങ്ങോരുക്കുന്ന തണൽ കാനഡ,കാനഡയിലെ ഏറ്റവും അറിയപ്പെടുന്ന നോൺ പ്രോഫിറ്റബിൾ ഓർഗനൈസേഷനുകളിൽ ഒന്നാണ്‌. കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 647 856 9965,
416 8772763, 6478953078, 647721 5770

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!