Tuesday, March 10, 2026

ബജറ്റ് വെട്ടിക്കുറയ്ക്കൽ: നോവസ്കോഷയിലെ വയോജന പരിചരണം പ്രതിസന്ധിയിൽ

ഹാലിഫാക്സ്: നോവസ്കോഷ സർക്കാരിന്റെ പുതിയ ബജറ്റ് വെട്ടിക്കുറയ്ക്കലിനെതിരെ പ്രതിഷേധവുമായി വയോജന പരിചരണ രംഗത്തെ സംഘടനകൾ. ഫെബ്രുവരി 23-ന് പ്രീമിയർ ടിം ഹ്യൂസ്റ്റൺ അവതരിപ്പിച്ച 2026-27 വർഷത്തെ കമ്മി ബജറ്റിലെ നിർദ്ദേശങ്ങൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കല, സാംസ്കാരിക സംഘടനകളും തദ്ദേശീയ വിഭാഗങ്ങളും നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഈ പ്രതിഷേധത്തിനൊപ്പം കണ്ടിന്യൂയിങ് കെയർ അസോസിയേഷൻ ഓഫ് നോവസ്കോഷയും (CCANS) ചേർന്നിരിക്കുകയാണ്. വയോധികർക്കും മറ്റ് അവശതകൾ അനുഭവിക്കുന്നവർക്കും നൽകിവരുന്ന സേവനങ്ങൾ ബജറ്റ് വെട്ടിക്കുറയ്ക്കുന്നത് വഴി അപകടത്തിലാകുമെന്ന് സംഘടന മുന്നറിയിപ്പ് നൽകുന്നു.

പ്രവിശ്യാ ഫണ്ടിൽ വരുത്തിയ മൂന്ന് ശതമാനം കുറവ് ഈ മേഖലയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സംഘടന പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഗുണഭോക്താക്കളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ, ജീവനക്കാരുടെ കുറവ്, വർധിച്ചുവരുന്ന ചെലവുകൾ, തുടങ്ങിയ കാരണങ്ങൾ കൊണ്ട് സ്ഥാപനങ്ങൾക്ക് ഈ സാമ്പത്തിക നിയന്ത്രണം വലിയ തിരിച്ചടിയാകും. കമ്മ്യൂണിറ്റി പ്രോഗ്രാമുകൾ, അഡൾട്ട് ഡേ സർവീസുകൾ, അവയർ എൻ.എസ് (Aware NS) പോലുള്ള പരിശീലന പരിപാടികൾ എന്നിവയെ ഈ തീരുമാനം ബാധിക്കുമെന്നും സി.സി.എ.എൻ.എസ് ചൂണ്ടിക്കാട്ടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!