Wednesday, March 11, 2026

കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി നൽകി ഉണ്ണിക്കൃഷ്ണൻ പോറ്റി

തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി നൽകി ഉണ്ണിക്കൃഷ്ണൻ പോറ്റി. ഭൂമി തട്ടിപ്പ് പരാതി നൽകിയതിന് പിന്നിൽ കടകംപള്ളിയാണെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആരോപണം. കഴക്കൂട്ടം സ്വദേശിയായ പ്രതിഭയെ കൊണ്ട് തനിക്കെതിരെ പരാതി നൽകിപ്പിച്ചുവെന്ന് പോറ്റി ആരോപിച്ചു. ഭൂമി വിലക്ക് വാങ്ങിയതാണന്നും പോറ്റി പറയുന്നു. സാമ്പത്തിക പ്രതിസന്ധിയിലായ പ്രതിഭയെ സഹായിക്കാൻ കടകംപള്ളി ആവശ്യപ്പെട്ടിരുന്നുവെന്നും പോറ്റി വെളിപ്പെടുത്തി.

കഴിഞ്ഞ മാസം അഞ്ചിനാണ് ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം ലഭിച്ചത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് 90 ദിവസമായിട്ടും കുറ്റപത്രം നൽകാത്ത സാഹചര്യത്തിലായിരുന്നു ജാമ്യം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!