Friday, March 13, 2026

കെ സുധാകരൻ കടുത്ത അതൃപ്‌തിയിൽ; പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങി

ന്യൂഡൽഹി : കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി ദില്ലിയിലെത്തിയ കെ സുധാകരൻ കടുത്ത അതൃപ്‌തിയിൽ നാട്ടിലേക്ക് മടങ്ങി. പാർലമെൻ്റ് സമ്മേളനത്തിൽ പങ്കെടുക്കാതെയാണ് സുധാകരൻ നാട്ടിലേക്ക് മടങ്ങിയത്. സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് സുധാകരൻ്റെ പ്രതിഷേധം. എംപിമാർ മത്സരിക്കണോ വേണ്ടയോ എന്നതുൾപ്പെടെ വിവിധ കാര്യങ്ങളിൽ കോൺ​ഗ്രസിൽ തർക്കം തുടരുകയാണ്.

കെ സുധാകരന് പ്രതിഷേധം ഒന്നുമില്ലെന്നും സുധാകരൻ മടങ്ങിയത് നാട്ടിൽ പരിപാടി ഉള്ളതുകൊണ്ടാണെന്നും കെപിസിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. സുധാകരനുമായി ഇന്നലെ കൂടികാഴ്ച്ച നടത്തിയിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. വിഡി സതീശൻ, രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ ദില്ലിയിൽ നടക്കുന്ന യോ​ഗത്തിൽ പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിൽ ഭൂരിഭാഗം മണ്ഡലങ്ങളിലും ഒന്നിലധികം പേരുകൾ പരിഗണനയിലുണ്ട്. പത്തനംതിട്ട ജില്ലയിൽ ആറന്മുള, കോന്നി, അടൂർ അടക്കമുളള മണ്ഡലങ്ങളിൽ ചർച്ചകൾ തുടരുകയാണ്. തൃശൂർ ജില്ലയിൽ വലിയ പ്രതിസന്ധി നിലനിൽക്കുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!