Saturday, March 14, 2026

പ്രവർത്തനച്ചെലവ് കൂടി; വെതർറേഡിയോ സേവനം നിർത്തലാക്കാൻ കാനഡ

ഓട്ടവ: കാനഡയിൽ പതിറ്റാണ്ടുകളായി തത്സമയ കാലാവസ്ഥാ പ്രവചനങ്ങളും അടിയന്തര മുന്നറിയിപ്പുകളും നൽകി വന്നിരുന്ന ‘വെതർറേഡിയോ’ (Weatheradio) സേവനം നിർത്തലാക്കുന്നതായി റിപ്പോർട്ട്. വൻതോതിലുള്ള പ്രവർത്തനച്ചെലവാണ് എൻവയൺമെന്റ് കാനഡയുടെ ഈ തീരുമാനത്തിന് പിന്നിൽ. തിങ്കളാഴ്ച മുതൽ റേഡിയോ ട്രാൻസ്മിറ്ററുകൾ പ്രവർത്തനരഹിതമാകുമെന്നും കാലാവസ്ഥാ വിവരങ്ങൾക്കായി ഇനി മുതൽ ‘വെതർകാൻ’ (WeatherCAN) മൊബൈൽ ആപ്പോ വെബ്സൈറ്റോ ഉപയോഗിക്കണമെന്നും അധികൃതർ അറിയിച്ചു.

1970-കളിൽ ആരംഭിച്ച ഈ സേവനം രാജ്യത്തെ 90 ശതമാനത്തിലധികം ആളുകൾക്കും ലഭ്യമായിരുന്നു. എന്നാൽ, ഇന്റർനെറ്റ് അധിഷ്ഠിത സംവിധാനങ്ങൾ വ്യാപകമായതോടെ റേഡിയോ നെറ്റ്‌വർക്ക് പരിപാലിക്കുന്നത് വെല്ലുവിളിയാണെന്ന് ഏജൻസി വ്യക്തമാക്കി. കടൽയാത്രക്കാർക്കുള്ള കാലാവസ്ഥാ വിവരങ്ങൾ കോസ്റ്റ് ഗാർഡ് റേഡിയോ വഴി തുടർന്നും ലഭ്യമാകുമെങ്കിലും, ഫോൺ വഴിയുള്ള പ്രവചന സേവനവും ഇതോടൊപ്പം അവസാനിക്കും.

അതേസമയം, റേഡിയോ സേവനം നിർത്തുന്നത് ഉൾനാടൻ ഗ്രാമങ്ങളിലും ഇന്റർനെറ്റ് ലഭ്യത കുറഞ്ഞ വടക്കൻ മേഖലകളിലും വലിയ ആശങ്കയുണ്ടാക്കുന്നു. മൊബൈൽ നെറ്റ്‌വർക്കുകൾ പരാജയപ്പെടുന്ന സാഹചര്യത്തിൽ റേഡിയോ മാത്രമായിരുന്നു ഏക ആശ്രയമെന്ന് ദുരന്തനിവാരണ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടി. സെല്ലുലാർ കവറേജ് ഇല്ലാത്തതിനാൽ 2018-ൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിക്കാതെ ഒരാൾ മരിച്ച സംഭവം ഇവർ ഉയർത്തിക്കാട്ടി. എന്നാൽ, വ്യക്തിപരമായ മുൻകരുതലുകൾ എടുക്കാനും യാത്രയ്ക്ക് മുൻപ് കാലാവസ്ഥ പരിശോധിക്കാനും സർക്കാർ നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!