Monday, March 16, 2026

ആറ് പുരസ്‌കാരങ്ങള്‍; ഓസ്‌കറില്‍ തിളങ്ങി പോള്‍ തോമസ് ആന്‍ഡേഴ്സന്റെ ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍’

ലൊസാഞ്ചലസ്: 98-ാമത് ഓസ്‌കര്‍ അവാര്‍ഡുകളില്‍ ചരിത്രനേട്ടം കുറിച്ച് പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍ സംവിധാനം ചെയ്ത ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍’. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച അവലംബിത തിരക്കഥ എന്നിവയുള്‍പ്പെടെ ആറ് പ്രമുഖ വിഭാഗങ്ങളിലാണ് ചിത്രം പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയത്. പ്രശസ്ത താരം ലിയോണാര്‍ഡോ ഡി കാപ്രിയോ നായകനായ ഈ ആക്ഷന്‍ ത്രില്ലര്‍, എഡിറ്റിങ്, സഹനടന്‍, കാസ്റ്റിങ് എന്നീ വിഭാഗങ്ങളിലും വിജയം ഉറപ്പിച്ചു.

നേരത്തെ 11 തവണ ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചിട്ടുണ്ടെങ്കിലും, പോള്‍ തോമസ് ആന്‍ഡേഴ്‌സന്റെ കരിയറിലെ ആദ്യ ഓസ്‌കര്‍ നേട്ടമാണിത് എന്ന പ്രത്യേകതയുമുണ്ട്. സെപ്റ്റംബര്‍ 26-ന് പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫീസിലും നിരൂപകര്‍ക്കിടയിലും വലിയ തരംഗമാണ് സൃഷ്ടിച്ചത്. ഷോണ്‍ പെന്‍, ബെനീസിയോ ഡെല്‍ ടോറോ, റെജീന ഹാള്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം നിര്‍മ്മിച്ചതും ആന്‍ഡേഴ്‌സണ്‍ തന്നെയാണ്. ബാഫ്റ്റ, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ ഓസ്‌കര്‍ വേദിയിലും ചിത്രം തിളങ്ങിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!