Monday, March 16, 2026

പുതുചരിത്രം കുറിച്ച് ഓട്ടം ഡ്യൂരാള്‍ഡ്; സിനിമാറ്റോഗ്രഫിക്ക് ഓസ്‌കര്‍ നേടുന്ന ആദ്യ വനിത

ലൊസാഞ്ചലസ്: 98-ാമത് അക്കാദമി അവാര്‍ഡുകളില്‍ ചരിത്രമെഴുതി സിനിമാറ്റോഗ്രാഫര്‍ ഓട്ടം ഡുറാള്‍ഡ് അര്‍കാപോ. ‘സിന്നേഴ്‌സ്’ എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രഹണത്തിനുള്ള ഓസ്‌കര്‍ സ്വന്തമാക്കിയ ഓട്ടം, ഈ പുരസ്‌കാരം നേടുന്ന ലോകത്തിലെ ആദ്യ വനിത എന്ന അപൂര്‍വ നേട്ടമാണ് കൈവരിച്ചത്. 1979-ല്‍ കാലിഫോര്‍ണിയയില്‍ ജനിച്ച ഈ ആഫ്രിക്കന്‍-അമേരിക്കന്‍ കലാകാരി, നേരത്തെ ‘ബ്ലാക്ക് പാന്തര്‍: വഖാണ്ട ഫോറെവര്‍’ എന്ന ചിത്രത്തിലൂടെ നോമിനേഷന്‍ നേടി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സ്വന്തം റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചാണ് ഓട്ടം ഇത്തവണ പുരസ്‌കാര വേദിയില്‍ വിജയക്കൊടി പാറിച്ചത്.

മത്സരരംഗത്തുണ്ടായിരുന്ന ‘സിന്നേഴ്‌സും’ ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറും’ അവാര്‍ഡുകള്‍ പങ്കിട്ട് എടുത്തു. മികച്ച ചിത്രം, മികച്ച സംവിധായകന്‍ (പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍) ഉള്‍പ്പെടെ ആറ് പുരസ്‌കാരങ്ങള്‍ ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍’ നേടിയപ്പോള്‍, ‘സിന്നേഴ്‌സി’ലൂടെ മൈക്കിള്‍ ബി ജോര്‍ദന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയായി ‘ഹാംനെറ്റ്’ എന്ന ചിത്രത്തിലൂടെ ജസ്സി ബക്‌ലിയും, മികച്ച സഹനടനായി ഷോണ്‍ പെന്നും (വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍), സഹനടിയായി എമി മാഡിഗനും (വെപ്പണ്‍സ്) പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

മറ്റ് പ്രധാന വിഭാഗങ്ങളില്‍, റയാന്‍ കൂഗ്ലര്‍ (സിന്നേഴ്‌സ്) മികച്ച തിരക്കഥാകൃത്തായും, പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍ മികച്ച അവലംബിത തിരക്കഥാകൃത്തായും തിരഞ്ഞെടുക്കപ്പെട്ടു. പുതുതായി ഏര്‍പ്പെടുത്തിയ മികച്ച കാസ്റ്റിംഗ് ഡയറക്ഷനുള്ള പുരസ്‌കാരം കസാന്‍ഡ്ര കുലുക്കുണ്ടിസ് സ്വന്തമാക്കി. ‘ഫ്രാങ്കെന്‍സ്‌റ്റൈന്‍’ എന്ന ചിത്രം മേക്കപ്പ്, കോസ്റ്റ്യൂം ഡിസൈന്‍ വിഭാഗങ്ങളില്‍ നേട്ടം കൊയ്തപ്പോള്‍, ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ‘ദ് സിങ്ങേഴ്‌സ്’, ‘ടു പീപ്പിള്‍ എക്‌സ്‌ചേഞ്ചിങ് സലൈവ’ എന്നീ ചിത്രങ്ങള്‍ പുരസ്‌കാരം പങ്കിട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!