Monday, March 16, 2026

ടൊറന്റോയിൽ കാറ്റ് കനക്കും; മണിക്കൂറിൽ 90 കിലോമീറ്റർ വേഗത, ജാ​ഗ്രതാ നിർദേശം

ടൊറന്റോ: തിങ്കളാഴ്ച ഉച്ചയോടെ ടൊറന്റോ നഗരത്തിൽ അതിശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് എൻവയൺമെന്റ് കാനഡ. മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ നഗരത്തിൽ പ്രത്യേക കാലാവസ്ഥാ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ആരംഭിക്കുന്ന ഈ കാറ്റ് ചൊവ്വാഴ്ച രാവിലെ വരെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

ശക്തമായ കാറ്റിൽ മരങ്ങൾ വീഴാനും ​ഗതാ​ഗതം തടസ്സപ്പെടാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. പ്രാദേശികമായി വൈദ്യുതി ബന്ധം തടസ്സപ്പെടാനും സാധ്യതയുണ്ട്. തിങ്കളാഴ്ച മഴയ്ക്കും 13 ഡിഗ്രി സെൽഷ്യസ് ചൂടിനും സാധ്യതയുണ്ടെങ്കിലും, ഈ മിതമായ കാലാവസ്ഥ അധികനേരം നീണ്ടുനിൽക്കില്ലെന്നും വി​ദ​ഗ്ധർ വ്യക്തമാക്കി.

ചൊവ്വാഴ്ചയോടെ ടൊറന്റോയിൽ താപനില കുത്തനെ താഴാൻ സാധ്യതയുണ്ട്. ചൊവ്വാഴ്ച -3 ഡിഗ്രി സെൽഷ്യസ് വരെ താപനില കുറയാമെന്നും, രാവിലത്തെ തണുപ്പ് -19 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെട്ടേക്കാമെന്നും എൻവയൺമെന്റ് കാനഡ വ്യക്തമാക്കി. ബുധനാഴ്ചയും തണുപ്പ് തുടരുമെങ്കിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ താപനില ഉയർന്ന് സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രവചനം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!