Monday, March 16, 2026

ജർമ്മനിയിൽ നഴ്സാകാൻ സുവർണ്ണാവസരം; 100 ഒഴിവുകൾ, അവസാനതീയതി മാർച്ച് 28 വരെ

തിരുവനന്തപുരം: ജർമ്മനിയിലെ ആശുപത്രികളിലും കെയർഹോമുകളിലുമായി 100 നഴ്സിങ് ഒഴിവുകളിലേക്ക് സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സും കെയർ ഗേറ്റ്സും സംയുക്തമായി റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ബി.എസ്.സി നഴ്‌സിങ്, പോസ്റ്റ് ബേസിക് ബി.എസ്.സി അല്ലെങ്കിൽ ജി.എൻ.എം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജി.എൻ.എം കഴിഞ്ഞവർക്ക് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. 2026 മെയ് 31-ന് 36 വയസ്സ് കവിയാത്തവർക്ക് മാർച്ച് 28 വരെ www.norkaroots.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.

അപേക്ഷിക്കുന്ന സമയത്ത് ജർമ്മൻ ഭാഷാ പരിജ്ഞാനം നിർബന്ധമില്ല എന്നത് ഈ പദ്ധതിയുടെ പ്രത്യേകതയാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് എറണാകുളത്ത് ബി 2 ലെവൽ വരെ സൗജന്യ ഭാഷാ പരിശീലനം നൽകും. പരിശീലന കാലയളവിൽ താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. നിലവിൽ ബി 1 അല്ലെങ്കിൽ ബി 2 യോഗ്യത നേടിയവർക്കും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജർമ്മനിയിലെ ആരോഗ്യമേഖലയിൽ അസിസ്റ്റന്റ് നഴ്സായി നിയമനം ലഭിക്കും.

വീസ പ്രോസസ്സിങ്, വിമാന ടിക്കറ്റ് എന്നിവ ഉൾപ്പെടെയുള്ള മുഴുവൻ ചെലവുകളും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 1800 425 3939 എന്ന ടോൾ ഫ്രീ നമ്പറിലോ 0471-2770577 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. ആരോഗ്യമേഖലയിലെ പ്രൊഫഷണലുകളെ ജർമ്മനിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി 2026 ഫെബ്രുവരിയിലാണ് നോർക്ക റൂട്ട്സും കെയർ ഗേറ്റ്സും തമ്മിൽ കരാറായത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!