Monday, March 16, 2026

കുടുംബത്തിൽനിന്ന് ഒരാൾ മതി; മറിയയ്ക്ക് മത്സരിക്കണമെങ്കിൽ പുതുപ്പള്ളി വിട്ടുനൽകാമെന്ന് ചാണ്ടി ഉമ്മൻ

പുതുപ്പള്ളി: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ മറിയ, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന വാർത്തകൾക്കിടെ അവരുടെ സ്ഥാനാർഥിത്വത്തിൽ സഹോദരൻ ചാണ്ടി ഉമ്മന് അതൃപ്തിയെന്ന് റിപ്പോർട്ട്. ഒരു കുടുംബത്തിൽനിന്ന് ഒരു സ്ഥാനാർഥി മതിയെന്നാണ് ചാണ്ടി ഉമ്മൻ പറയുന്നത്‌. മറിയയ്ക്ക് മത്സരിക്കാൻ താത്‌പര്യമുണ്ടെങ്കിൽ പുതുപ്പള്ളിയിൽനിന്ന് മാറിക്കൊടുക്കാൻ തയ്യാറാണെന്നാണ്‌ അദ്ദേഹത്തിൻ്റെ നിലപാട്.
ചെങ്ങന്നൂരിൽ മറിയ സ്ഥാനാർഥിയായേക്കുമെന്ന വാർത്തകൾക്ക്‌ വൻപ്രചാരം ലഭിക്കുന്നതിനിടെയാണ്‌ ചാണ്ടി ഉമ്മൻ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം നിലവിൽ ഡൽഹിയിലുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരെയും ചാണ്ടി ഉമ്മൻ അറിയിച്ചെന്നാണ് വിവരം.

ഇതാദ്യമായല്ല ചാണ്ടി ഉമ്മൻ ഈ നിലപാട് സ്വീകരിക്കുന്നത്. നേരത്തെ ഒരുമാസം മുമ്പ്‌ തിരഞ്ഞെടുപ്പ് ചർച്ചകൾ തുടങ്ങിയ സമയത്ത് മറിയയുടെ പേര് ഉയർന്നുവന്നപ്പോഴും സമാന നിലപാടായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഒരു കുടുംബത്തിൽനിന്ന് രണ്ടുപേർ മത്സരിക്കുന്നത് ശരിയല്ല. അത് ഉമ്മൻചാണ്ടിയുടെ ആദർശങ്ങൾക്ക് എതിരാണ്. മറിയയ്ക്ക് മത്സരിക്കാൻ താൽപര്യമുണ്ടെങ്കിൽ പുതുപ്പള്ളിയിൽനിന്ന് താൻ മാറിക്കൊടുക്കാമെന്നാണ് ചാണ്ടി ഉമ്മൻ വീണ്ടും സ്വീകരിക്കുന്ന നിലപാട്‌.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!