Tuesday, March 17, 2026

മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ കാറ്റ്; കെബെക്കിൽ വ്യാപക നാശനഷ്ടം

മൺട്രിയോൾ: കെബെക്കിൽ ശക്തമായ കാറ്റിലും മോശം കാലാവസ്ഥയിലും വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്. മണിക്കൂറിൽ 90 മുതൽ 120 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ച അതിശക്തമായ കാറ്റിൽ മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ തകരുകയും ചെയ്തതിനെത്തുടർന്ന് ലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ലഭിച്ച കണക്കുകൾ പ്രകാരം ഏകദേശം 2,73,561 ഉപഭോക്താക്കൾ ഇപ്പോഴും ഇരുട്ടിലാണ്.

വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനായി 1,100-ലധികം ജീവനക്കാരെ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ടെന്ന് ഹൈഡ്രോ-കെബെക്ക് അറിയിച്ചു. മൺട്രിയോൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ശക്തമായ കാറ്റിന് എൻവയൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി. ഉച്ചയോടെ കാറ്റിന്റെ വേഗത കുറയുമെന്നാണ് പ്രതീക്ഷ.

വൈദ്യുതി തടസ്സത്തെത്തുടർന്ന് ലെസ്റ്റർ ബി. പിയേഴ്സൺ ഉൾപ്പെടെയുള്ള വിവിധ സ്കൂൾ ബോർഡുകൾക്ക് കീഴിലുള്ള നിരവധി വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. സ്കൂളുകൾ അടച്ചിട്ട വിവരം രക്ഷിതാക്കളെ ഇമെയിൽ വഴി അറിയിച്ചതായി അധികൃതർ അറിയിച്ചു. നിലവിൽ കെബെക്കിലെ മിക്ക പ്രദേശങ്ങളെയും ഈ കാലാവസ്ഥാ വ്യതിയാനം ബാധിച്ചിട്ടുണ്ടെന്നും സേവനങ്ങൾ സാധാരണ നിലയിലാക്കാൻ ഊർജിത ശ്രമം തുടരുകയാണെന്നും പ്രവിശ്യ സർക്കാർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!