Wednesday, March 18, 2026

കുറഞ്ഞ നിക്ഷേപം, ഉയർന്ന ലാഭം; കിടിലൻ ആർഡി സ്കീമുമായി പോസ്റ്റ് ഓഫീസ്

ന്യൂഡൽഹി: സാധാരണക്കാർക്ക് സുരക്ഷിതമായി സമ്പാദ്യം വളർത്താൻ സഹായിക്കുന്ന മികച്ച നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ് (RD). വെറും 100 രൂപ മുതൽ നിക്ഷേപം തുടങ്ങാവുന്ന ഈ പദ്ധതിയിൽ നിലവിൽ 6.7% പലിശ ലഭിക്കും. 5 വർഷമാണ് കാലാവധിയെങ്കിലും ഇത് 10 വർഷം വരെ നീട്ടാൻ സാധിക്കും. അടിയന്തര സാഹചര്യങ്ങളിൽ നിക്ഷേപത്തിന്റെ 50% വരെ വായ്പ എടുക്കാനും കാലാവധിക്ക് മുൻപ് അക്കൗണ്ട് ക്ലോസ് ചെയ്യാനും സൗകര്യമുണ്ട്.

ഒരാൾക്ക് സ്വന്തം പേരിലോ സംയുക്തമായോ എത്ര ആർഡി അക്കൗണ്ടുകൾ വേണമെങ്കിലും തുടങ്ങാം. മൈനർ അക്കൗണ്ടുകൾ 18 വയസ്സ് തികയുമ്പോൾ മുതിർന്നവരുടെ അക്കൗണ്ടാക്കി മാറ്റണം. പണം സുരക്ഷിതമായി വളർത്താൻ ആഗ്രഹിക്കുന്നവർക്ക് നിക്ഷേപ തുകയ്ക്ക് ഉയർന്ന പരിധിയില്ലാത്തതിനാൽ സാമ്പത്തിക ശേഷിക്കനുസരിച്ച് എത്ര രൂപ വേണമെങ്കിലും പ്രതിമാസം മാറ്റിവെക്കാം.

ലാഭകരമായ ഈ സ്കീമിൽ പ്രതിമാസം 15,000 രൂപ വീതം 10 വർഷം നിക്ഷേപിച്ചാൽ കാലാവധിയിൽ 25,68,107 രൂപ ലഭിക്കും. ഇതിൽ 7,68,107 രൂപ പലിശ ഇനത്തിൽ മാത്രം ലഭിക്കുന്ന ലാഭമാണ്. 18 ലക്ഷം രൂപയാണ് ആകെ നിക്ഷേപിക്കേണ്ടി വരുന്നത്. നിക്ഷേപ ശീലത്തിലൂടെ വലിയൊരു സമ്പാദ്യം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ പദ്ധതിയാണിത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!