Thursday, March 19, 2026

കുടിയേറ്റ നിയന്ത്രണം തിരിച്ചടിയോ? കാനഡയിലെ ജനസംഖ്യയിൽ അപ്രതീക്ഷിത ഇടിവ്

ഓട്ടവ : കുടിയേറ്റ നിയന്ത്രണം കടുപ്പിച്ചതോടെ കാനഡയിലെ ജനസംഖ്യയിൽ അപ്രതീക്ഷിത ഇടിവ് നേരിട്ടതായി റിപ്പോർട്ട്. 2025 ലെ അവസാന മൂന്ന് മാസത്തിൽ കാനഡയിലെ ജനസംഖ്യയിൽ ഒരു ലക്ഷത്തിലധികം ആളുകളുടെ കുറവുണ്ടായതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. 2025 ജനുവരി മുതൽ ജൂൺ വരെ ജനസംഖ്യയിൽ 77,136 പേരുടെ വർധന രേഖപ്പെടുത്തിയ സ്ഥാനത്താണ് ഈ ഇടിവ്. എന്നാൽ വർഷത്തിന്റെ രണ്ടാം പകുതിയിൽ – ജൂലൈ മുതൽ ഡിസംബർ വരെ ജനസംഖ്യയിൽ 1,79,572 പേരുടെ കുറവുണ്ടായി.

കാനഡയിലെ സ്ഥിരമല്ലാത്ത താമസക്കാരല്ലാത്ത 171,000 പേരുടെ എണ്ണം കുറഞ്ഞതാണ് നാലാം പാദത്തിലെ ജനസംഖ്യാ ഇടിവിന് പ്രധാന കാരണമെന്ന് ഫെഡറൽ ഏജൻസി പറയുന്നു. ഇതിൽ തന്നെ സ്റ്റഡി പെർമിറ്റ്, വർക്ക് പെർമിറ്റ് കൈവശമുള്ള ആളുകളുടെ എണ്ണത്തിൽ കുറവുണ്ടായതാണ് ഇതിന് പ്രധാന കാരണം. അതേസമയം കുടിയേറ്റ നിയമനിർമ്മാണത്തിൽ വരുത്തിയ പുതിയ പരിഷ്‌കാരങ്ങൾ വരും മാസങ്ങളിലും കാനഡയുടെ ജനസംഖ്യയിൽ പ്രതിഫലിക്കുമെന്നും ഏജൻസി അറിയിച്ചു. ജനനനിരക്കിനെ അപേക്ഷിച്ച് മരണനിരക്ക് കൂടുന്നതും കാനഡയുടെ ജനസംഖ്യാ വളർച്ചയെ ബാധിച്ചിട്ടുണ്ട്. 2025 ഒക്ടോബറിനും 2026 ജനുവരിക്കുമിടയിൽ ജനനത്തേക്കാൾ 781 മരണം അധികമായി റിപ്പോർട്ട് ചെയ്തു.

അതേസമയം 2025-ൽ മൊത്തത്തിലുള്ള ജനസംഖ്യാ ഇടിവ് ജാഗ്രതയോടെ പരിശോധിക്കണമെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ മുന്നറിയിപ്പ് നൽകുന്നു. കാരണം ജോലിയുടെയും പഠന പെർമിറ്റുകളുടെയും വിപുലീകരണങ്ങളുടെ എണ്ണത്തിലെ സമീപകാല വർധന വരും മാസങ്ങളിൽ വലിയ മാറ്റങ്ങൾക്ക് കാരണമായേക്കാം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!