Thursday, March 19, 2026

ആൽബർട്ടയിൽ അഞ്ചാംപനി പടരുന്നു: മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്

കാല്‍ഗറി : കാൽഗറി ഇന്‍റർനാഷണൽ എയർപോർട്ട് ഉൾപ്പെടെ നിരവധി യാത്രാ കേന്ദ്രങ്ങളിൽ അഞ്ചാംപനി പടരാൻ സാധ്യതയുണ്ടെന്ന് ആൽബർട്ട ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഈ വർഷം പ്രവിശ്യയിൽ അഞ്ചാംപനി വീണ്ടും പടർന്നു പിടിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. 2026 ൽ ഇതുവരെ ഇരുന്നൂറോളം കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. 2025 ൽ ആൽബർട്ടയിലുടനീളം രണ്ടായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം ഈ വർഷം കാൽഗറിയിൽ രണ്ടു കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ.

താഴെ കൊടുത്തിരിക്കുന്ന സ്ഥലങ്ങളിൽ എത്തിയ വ്യക്തികൾക്ക് അഞ്ചാംപനി ബാധിക്കാൻ സാധ്യതയുണ്ട്. സ്ഥലവും സമയവും ശ്രദ്ധിക്കുക :

  • മാർച്ച് 10, വൈകുന്നേരം 4:45–8:50 കാൽഗറി ഇന്‍റർനാഷണൽ എയർപോർട്ട് – ബാഗേജ് ക്ലെയിം കറൗസൽ #4
  • മാർച്ച് 10 വൈകുന്നേരം 6:00–8:30 കോൾഡ് ഷോട്ട് ബസ് കമ്പനി – കാൽഗറി ടെർമിനൽ, 1313 44 അവന്യൂ NE
  • മാർച്ച് 10, രാത്രി 10:05–12:05 കോൾഡ് ഷോട്ട് ബസ് കമ്പനി – റെഡ് ഡീർ ടെർമിനൽ, 6607 67 സ്ട്രീറ്റ്
  • മാർച്ച് 10, രാത്രി 10:30–മാർച്ച് 11, പുലർച്ചെ 1:30 വരെ കോൾഡ് ഷോട്ട് ബസ് കമ്പനി – എഡ്മിന്‍റൻ ടെർമിനൽ
  • മാർച്ച് 11, പുലർച്ചെ 4:30–6:30 കോൾഡ് ഷോട്ട് ബസ് കമ്പനി – ഗ്രാൻഡെ പ്രൈറി ടെർമിനൽ, 9501 113 സ്ട്രീറ്റ്

ഈ സമയങ്ങളിൽ ഈ സ്ഥലങ്ങളിൽ ഉണ്ടായിരുന്നവരും, 1970-ലോ അതിനുശേഷമോ ജനിച്ചവരും മീസിൽസ് വാക്സിൻ രണ്ടു ഡോസ് സ്വീകരിക്കാത്തവരും ഇതുവരെ അഞ്ചാംപനി ബാധിച്ചിട്ടില്ലാത്തവർക്കും അണുബാധയ്ക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!