Thursday, March 19, 2026

കാനഡയിൽ ഇനി ടാക്സ് ബോക്സുകളില്ല; ഡിജിറ്റൽ യു​ഗത്തിലേക്ക് CRA

ഓട്ടവ: നിലവിലെ ടാക്സ് സീസണിന് ശേഷം കാനഡയിലുടനീളമുള്ള ടാക്സ് ഡ്രോപ്പ് ബോക്സ് സംവിധാനം നിർത്തലാക്കാൻ തീരുമാനിച്ച് കാനഡ റെവന്യൂ ഏജൻസി (CRA). ആദായനികുതി റിട്ടേണുകളും പേയ്‌മെന്റുകളും സമർപ്പിക്കാൻ നിലവിൽ രാജ്യത്തുടനീളം 45 ബോക്സുകളാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഡിജിറ്റൽ സംവിധാനങ്ങൾ വ്യാപകമായതോടെ ഈ ബോക്സുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ കുറവുണ്ടായതാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം.

കഴിഞ്ഞ ആറ് വർഷത്തിനിടെ ഡ്രോപ്പ് ബോക്സുകൾ വഴിയുള്ള അപേക്ഷകളിൽ 78 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2024-25 കാലയളവിൽ ഏകദേശം 4,30,000 ഇനങ്ങൾ മാത്രമാണ് ഇത്തരത്തിൽ ലഭിച്ചത്. കൂടാതെ, ഈ ബോക്സുകളിൽ നിന്ന് രേഖകൾ ശേഖരിച്ച് പ്രോസസ്സ് ചെയ്യുന്നതിലെ കാലതാമസവും, ബോക്സുകൾ തകർക്കപ്പെടാനും മോഷണം നടക്കാനുമുള്ള സുരക്ഷാ ഭീഷണികളും സിആർഎ ചൂണ്ടിക്കാട്ടി.

മെയ് 28 ആയിരിക്കും ഡ്രോപ്പ് ബോക്സുകൾ വഴി രേഖകൾ സ്വീകരിക്കുന്ന അവസാന തീയതി. ഇതിനുശേഷം നികുതിദായകർ ഇലക്ട്രോണിക് ഫയലിങ്, തപാൽ മാർഗ്ഗം അല്ലെങ്കിൽ കാനഡ പോസ്റ്റ് വഴി നേരിട്ടുള്ള പേയ്‌മെന്റ് രീതികൾ എന്നിവയിലേക്ക് മാറേണ്ടി വരും. 2025-ലെ ടാക്സ് സീസൺ ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. മിക്ക വ്യക്തിഗത ഫയലർമാർക്കും ഏപ്രിൽ 30-നാണ് നികുതി സമർപ്പിക്കാനുള്ള അവസാന തീയതി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!