Thursday, March 19, 2026

കാൽഗറി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; 15.5 കിലോ ക്രിസ്റ്റൽ മെത്തുമായി ഒരാൾ പിടിയിൽ

കാൽഗറി: കാൽഗറി രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. വിമാനത്താവളത്തിൽ ചൊവ്വാഴ്ച രാവിലെ 9:30 ഓടെ നടന്ന പരിശോധനയിൽ ഏകദേശം 7.5 ലക്ഷം ഡോളറിലധികം വിലവരുന്ന 15.5 കിലോ ക്രിസ്റ്റൽ മെത്താണ് അധികൃതർ പിടികൂടിയത്. കനേഡിയൻ എയർ ട്രാൻസ്പോർട്ട് സെക്യൂരിറ്റി അതോറിറ്റി നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ മയക്കുമരുന്ന് കണ്ടെത്തിയത്. സംഭവത്തിൽ 38 വയസ്സുകാരനായ ലോയ്ഡ് ടെഇ മാതാഫയെ പൊലീസ് അറസ്റ്റ് ചെയ്തു.

വിമാനത്താവളത്തിലെ പരിശോധനയിൽ ഒരു ചെക്ക്ഡ് ബാഗിനുള്ളിൽ മൂന്ന് പ്രത്യേക പാക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ടെഇ മാതാഫ കാനഡയിൽ നിന്നും കണക്റ്റിങ് ഫ്ലൈറ്റുകൾ വഴി ന്യൂസിലാൻഡിലേക്ക് ലഹരിമരുന്ന് കടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു . മയക്കുമരുന്ന് കടത്തൽ, കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസ് വെള്ളിയാഴ്ച കോടതിയിൽ വീണ്ടും പരിഗണിക്കും. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയുന്നവർ പൊലീസിനെയോ ക്രൈം സ്റ്റോപ്പേഴ്സിനെയോ ബന്ധപ്പെടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!