Saturday, March 21, 2026

വോട്ടർ പട്ടികയിൽ പേരുണ്ടോ? 2 മിനിറ്റിൽ ഇങ്ങനെ പരിശോധിക്കാം

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, വോട്ടർ പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. വോട്ടർ ഐഡി കൈവശമുണ്ടെങ്കിലും പട്ടികയിൽ പേര് ഇല്ലെങ്കിൽ വോട്ട് ചെയ്യാൻ സാധിക്കില്ല. പട്ടിക പരിശോധിക്കാനും പുതിയതായി പേര് ചേർക്കാനുമുള്ള എളുപ്പവഴികൾ താഴെ പറയുന്നവയാണ്: പരിശോധിക്കാൻ 4 എളുപ്പവഴികൾ ആണ് ഉള്ളത്.

  1. വെബ്സൈറ്റ് വഴി പരിശോധിക്കാം
    voters.eci.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് ‘Search in Electoral Roll’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. മൂന്ന് രീതിയിൽ വെബ്സൈറ്റ് വഴി പരിശോധിക്കാം
  2. , അച്ഛന്റെ/ഭർത്താവിന്റെ പേര്, പ്രായം, മണ്ഡലം എന്നിവ നൽകുക.
    2.വോട്ടർ ഐഡിയിലെ EPIC നമ്പർ നൽകി സെർച്ച് ചെയ്യാം.
  3. വോട്ടർ ഐഡിയുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന OTP ഉപയോഗിച്ചും വിവരങ്ങൾ അറിയാം.
  4. വോട്ടർ ഹെൽപ്പ്‌ലൈൻ ആപ്പ്

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ സ്റ്റോറിൽ നിന്നോ ‘Voter Helpline’ ആപ്പ് ഡൗൺലോഡ് ചെയ്യാം. ഇതിലെ ‘Search Your Name’ എന്ന ഭാഗത്ത് പോയി വോട്ടിങ് വിവരങ്ങൾ എളുപ്പത്തിൽ കണ്ടെത്താം.

  1. എസ്.എം.എസ് (SMS) വഴി
    ഇന്റർനെറ്റ് സൗകര്യമില്ലാത്തവർക്കും ഈ സേവനം ലഭ്യമാണ്. ECI എന്ന് എഴുതി നിങ്ങളുടെ വോട്ടർ ഐഡി നമ്പർ ടെെപ്പ് ചെയ്ത് 1950 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയച്ചാൽ മതി.
  2. ടോൾ ഫ്രീ നമ്പർ
    എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ 1950 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച് സഹായം തേടാവുന്നതാണ്.

പട്ടികയിൽ പേരില്ലെങ്കിൽ എന്തുചെയ്യണം?

പരിഭ്രാന്തരാകേണ്ടതില്ല, ഓൺലൈനായി തന്നെ പേര് ചേർക്കാൻ അപേക്ഷിക്കാം:

പുതിയ വോട്ടർമാർക്ക്: പേര് ചേർക്കാൻ ഫോം 6 (Form 6) ഉപയോഗിക്കുക. (ഫോട്ടോ, വയസ്സ്, വിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ വേണം).
വിലാസമോ പേരോ തെറ്റാണെങ്കിൽ അത് തിരുത്താൻ ഫോം 8 (Form 8) പൂരിപ്പിക്കുക.
പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കിയാൽ ‘Download E-EPIC’ വഴി വോട്ടർ ഐഡിയുടെ ഡിജിറ്റൽ കോപ്പി ഫോണിൽ സൂക്ഷിക്കാനും സാധിക്കും

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!