Saturday, March 21, 2026

തിരഞ്ഞെടുപ്പ് വരെ നിയമസഭാംഗമായി തുടരും: ഫ്രാൻസ്വ ലെഗോൾട്ട്

മൺട്രിയോൾ : പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്താലും കാലാവധി പൂർത്തിയാകുന്നത് വരെ എംഎൽഎ ആയി തുടരുമെന്ന് മുൻ കെബെക്ക് പ്രീമിയർ ഫ്രാൻസ്വ ലെഗോൾട്ട്. ഏപ്രിൽ 12-നാണ് സിഎക്യു നേതൃത്വമത്സരം നടക്കുക. അധികാരം കൈമാറിയ ശേഷവും എൽ അസോംപ്ഷൻ റൈഡിങ്ങിനെ പ്രതിനിധീകരിച്ച് അസംബ്ലിയിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രിസ്റ്റീൻ ഫ്രെഷെറ്റ്, ബെർണാഡ് ഡ്രെയിൻ‌വിൽ എന്നീ രണ്ടു സ്ഥാനാർത്ഥികളാണ് പാർട്ടി നേതൃത്വ മത്സരരംഗത്തുള്ളത്. അടുത്ത സിഎക്യു ലീഡർ ഒക്ടോബർ 5 ന് നടക്കാനിരിക്കുന്ന അടുത്ത തിരഞ്ഞെടുപ്പ് വരെ കെബെക്ക് പ്രീമിയറായി സേവനമനുഷ്ടിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!