Saturday, March 21, 2026

വേതന വർധന, ജോലി സുരക്ഷ: പുതിയ കരാർ അംഗീകരിച്ച് ബി.സി. കമ്മ്യൂണിറ്റി ഹെൽത്ത് വർക്കേഴ്സ്

വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ സർക്കാരുമായി പുതിയ നാല് വർഷത്തെ കരാർ ഒപ്പിട്ട് കമ്മ്യൂണിറ്റി ഹെൽത്ത് വർക്കേഴ്സ്. പ്രവിശ്യയും ഏകദേശം 27,000 കമ്മ്യൂണിറ്റി ഹെൽത്ത് വർക്കേഴ്സും തമ്മിലുള്ള പുതിയ കരാറിന് അംഗീകാരം ലഭിച്ചതായി യൂണിയൻ അറിയിച്ചു. 91 ശതമാനത്തിലധികം പേരും കരാറിനെ അനുകൂലിച്ചതായും ഹോം സപ്പോർട്ട്, ഷെൽട്ടറുകൾ, സപ്പോർട്ടീവ് ഹൗസിങ് എന്നിവയിലെ തൊഴിലാളികളെ ഉൾക്കൊള്ളുന്ന ഏഴ് യൂണിയനുകളെ പ്രതിനിധീകരിക്കുന്ന കമ്മ്യൂണിറ്റി ബാർഗെയിനിങ് അസോസിയേഷൻ പറയുന്നു. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ പുതിയ കരാർ 2029 മാർച്ച് 31 ന് അവസാനിക്കും.

അവസാന കരാർ ഏതാണ്ട് ഒരു വർഷം മുമ്പ് അവസാനിച്ചതിന് ശേഷം നടന്ന ചർച്ചയ്ക്ക് ഒടുവിൽ യൂണിയനുകളും ഹെൽത്ത് എംപ്ലോയേഴ്‌സ് അസോസിയേഷൻ ഓഫ് ബ്രിട്ടിഷ് കൊളംബിയയും തമ്മിലുള്ള താൽക്കാലിക കരാർ ഫെബ്രുവരിയിൽ പ്രഖ്യാപിച്ചു. കരാർ പ്രകാരം ഓരോ വർഷവും മൂന്ന് ശതമാനം വേതന വർധന, സുരക്ഷ, തൊഴിലാളികൾക്ക് അനുകൂലമായ ഷെഡ്യൂളിങ് തുടങ്ങിയ ഉൾപ്പെടുന്നതായി യൂണിയൻ വൈസ് പ്രസിഡൻ്റ് സ്കോട്ട് ഡി ലൊങ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!