Sunday, March 22, 2026

നദികളിൽ ജലനിരപ്പ് ഉയരുന്നു; ടൊറന്റോ നിവാസികൾക്ക് ജാഗ്രതാ നിർദ്ദേശം

ടൊറന്റോ: ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ (GTA) ഞായറാഴ്ച രാവിലെ പെയ്ത കനത്ത മഴയെത്തുടർന്ന് നദികൾക്കും അരുവികൾക്കും സമീപം പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ. മഴയ്‌ക്കൊപ്പം മഞ്ഞ് ഉരുകിത്തുടങ്ങിയതും ജലനിരപ്പ് ഉയരാൻ കാരണമായിട്ടുണ്ട്. വലിയ പ്രളയസാധ്യത നിലവിലില്ലെങ്കിലും അപകടങ്ങൾ ഒഴിവാക്കാൻ ജലാശയങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ടൊറന്റോ കൺസർവേഷൻ അതോറിറ്റി അറിയിച്ചു.

ഒന്റാരിയോയുടെ വിവിധ ഭാഗങ്ങളിൽ ഈ മാസം ശക്തമായ കൊടുങ്കാറ്റും മഴയും ഉണ്ടായതിനെത്തുടർന്ന് പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ ഈ ജാഗ്രതാനിർദ്ദേശം വാട്ടർ സേഫ്റ്റി അഡ്വൈസറി ആയി കുറച്ചിട്ടുണ്ട്. ഓട്ടവ മുതൽ സർനിയ വരെയുള്ള മേഖലകളിൽ ഇപ്പോഴും ഇത്തരം സുരക്ഷാ നിർദ്ദേശങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

വരുന്ന ഒരാഴ്ച ടൊറന്റോയിൽ വലിയ മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എങ്കിലും നദികളിലും തോടുകളിലും ജലനിരപ്പ് ഉയർന്നുതന്നെ നിൽക്കാൻ സാധ്യതയുള്ളതിനാൽ യാത്രക്കാരും തീരപ്രദേശങ്ങളിൽ ഉള്ളവരും ജാഗ്രത തുടരണമെന്ന് നിർദ്ദേശമുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!