Monday, March 23, 2026

ആശ്വാസമായി കാനഡ പെൻഷൻ പ്ലാൻ: മാർച്ച് 27-ന് അക്കൗണ്ടിലേക്ക്

ഓട്ടവ : ഈ വർഷത്തെ മൂന്നാമത്തെ കാനഡ പെൻഷൻ പ്ലാൻ മാർച്ച് 27-ന് കാനഡയിലുടനീളമുള്ള അടിസ്ഥാന വിരമിക്കൽ വരുമാനത്തെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് കനേഡിയൻ പൗരന്മാരുടെ അക്കൗണ്ടിലേക്ക് എത്തും. വിരമിക്കുമ്പോൾ വരുമാനവും വൈകല്യമോ മരണമോ ഉണ്ടായാൽ ആനുകൂല്യങ്ങളും നൽകുന്നതിന് രൂപകൽപ്പന ചെയ്ത ഒരു രാജ്യവ്യാപക സോഷ്യൽ ഇൻഷുറൻസ് പ്രോഗ്രാമാണ് കാനഡ പെൻഷൻ പ്ലാൻ. രണ്ടു ശതമാനം വാർഷിക വർധനയോടെയാണ് സിപിപി തുക കാനഡ റവന്യൂ ഏജൻസി (CRA) വിതരണം ചെയ്യുന്നത്. ഇതോടെ 65 വയസ്സിൽ വിരമിച്ചവർക്ക് പരമാവധി പ്രതിമാസ പെൻഷൻ 1,507.65 ഡോളറായി വർധിച്ചു. ഈ വർധന റിട്ടയർമെൻ്റ്, വികലാംഗ, സർവൈവർ പെൻഷനുകൾക്ക് ബാധകമാണ്. 2026-ലെ വരുമാന യോഗ്യത പരിധി 74,600 ഡോളറാണ്.

ഏപ്രിൽ 28, മെയ് 27, ജൂൺ 26, ജൂലൈ 29, ഓഗസ്റ്റ് 27, സെപ്റ്റംബർ 25, ഒക്ടോബർ 28, നവംബർ 26, ഡിസംബർ 22 തീയതികളിലാണ് ഇനി കാനഡ പെൻഷൻ പ്ലാൻ വിതരണം ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക്, കാനഡ സർക്കാരിന്‍റെ CPP പേജ് സന്ദർശിക്കുക അല്ലെങ്കിൽ My Service Canada അക്കൗണ്ടിൽ ലോഗിൻ ചെയ്യുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!