Tuesday, March 24, 2026

”യാത്ര പറയാൻ സമയം നൽകിയില്ലല്ലോ”ലാഗ്വാർഡിയ വിമാനാപകടത്തിൽ മരിച്ച പൈലറ്റിനെ ഓർത്ത് കുടുംബം

ന്യൂയോർക്ക്: ലാഗ്വാർഡിയ വിമാനത്താവളത്തിൽ എയർ കാനഡ വിമാനം അഗ്‌നിശമന സേനാ വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ട പൈലറ്റ് ആന്റണി ഫോറസ്റ്റിന്റെ സഹോദരൻ പങ്കുവെച്ച കുറിപ്പിൽ അനുശോചനപ്രവാഹം. അകാലത്തിൽ വിട പറഞ്ഞ പ്രിയപ്പെട്ട സഹോദരനെ കുറിച്ചാണ് സെഡ്രിക് ഫോറസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചത്. ”സഹോദരാ, നിനക്ക് ശുഭയാത്ര നേരുന്നു… ഈ വാക്ക് നമ്മൾ ഒരുപാട് തവണ പരസ്‌പരം പറഞ്ഞിട്ടുണ്ട്‌. എന്നാൽ ഇത്തവണ അത് അവസാന ത്തേതാണ്. യാത്ര പറയാൻ പോലും സമയം നൽകാതെ നീ ഒരുപാട് നേരത്തെ പോയി രിക്കുന്നു. അഭിമാനത്തോടെ നിനക്ക് മടങ്ങാം.” എന്നാണ് സെഡ്രിക് കുറിച്ചത്.

കുട്ടിക്കാലം മുതൽ പൈലറ്റാകാൻ ആഗ്രഹിച്ചിരുന്ന ആന്റണി, കഴിഞ്ഞ അഞ്ച് വർഷമായി പ്രമുഖ എയർലൈനുകളിൽ ജോലി ചെയ്തുവരികയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ബന്ധുവായ ജെന്നറ്റ് ഗാഗ്‌നിയർ പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് ലാൻഡ് ചെയ്യുന്നതിനിടെ വിമാനം ഫയർ ട്രക്കുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ പൈലറ്റിനും കോ-പൈലറ്റിനും സംഭവസ്ഥലത്തുതന്നെ ജീവൻ നഷ്‌ടപ്പെട്ടിരുന്നു. നിരവധി യാത്രക്കാർക്ക് പരുക്കേറ്റിരുന്നു. അപകടത്തെക്കുറിച്ച് എയർ കാനഡയും അമേരിക്കൻ വ്യോമയാന അധികൃതരും അന്വേഷണം നടത്തുകയാണ്‌.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!