Wednesday, March 25, 2026

ആകാശത്ത് ‘ട്രാഫിക് ജാം’; കാനഡയിൽ എയർ ട്രാഫിക് കൺട്രോളർമാരുടെ ക്ഷാമം രൂക്ഷം

ഓട്ടവ: കാനഡയിലെ വ്യോമയാന മേഖല അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. വിമാനങ്ങളുടെ പോക്കുവരവ് നിയന്ത്രിക്കുന്ന എയർ ട്രാഫിക് കൺട്രോളർമാരുടെ എണ്ണത്തിൽ ഉണ്ടാകുന്ന കുറവ് വരും മാസങ്ങളിൽ വിമാന സർവീസുകളെയും യാത്രക്കാരെയും കാര്യമായി ബാധിക്കുമെന്നാണ്‌ ഏവിയേഷൻ വിദഗ്ദ്ധനായ ജോൺ ഗ്രേഡെക് വ്യക്തമാക്കുന്നത്‌. നിലവിൽ കാനഡ യിലുടനീളം ഏകദേശം 1,500 എയർ ട്രാഫിക് കൺട്രോളർമാരുടെ കുറവുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഓരോ വർഷവും ഏകദേശം 150 ഓളം പരിചയസമ്പന്നരായ ഉദ്യോഗസ്ഥർ വിരമിക്കുകയോ ജോലി ഉപേക്ഷിക്കുകയോ ചെയ്യുന്നു. എന്നാൽ ഈ ഒഴിവുകൾ നികത്താൻ ആവശ്യമായ പുതിയ ഉദ്യോഗസ്ഥർ എത്തുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. ഒരു എയർ ട്രാഫിക് കൺട്രോളറെ പരിശീലിപ്പിച്ചെടുക്കാൻ 18 മുതൽ 30 മാസം വരെ സമയമെടുക്കും. കടുത്ത മാനസിക സമ്മർദ്ദമുള്ള ജോലിയായതിനാൽ, പരിശീലനത്തിന് ചേരുന്നവരിൽ 10 ശതമാനം പേർക്ക് മാത്രമാണ് കോഴ്സ് വിജയകരമായി പൂർത്തിയാക്കാൻ സാധിക്കുന്നത്.

വിമാനത്താവളങ്ങളിൽ ജീവനക്കാരുടെ കുറവ് അനുഭവപ്പെടുമ്പോൾ സുരക്ഷാ കാരണങ്ങളാൽ വിമാനങ്ങൾ തമ്മിലുള്ള അകലം വർദ്ധിപ്പിക്കേണ്ടി വരും. ടൊറന്റോ, വൻകൂവർ തുടങ്ങിയ തിരക്കേറിയ വിമാനത്താവളങ്ങളിൽ വിമാനങ്ങൾ പുറപ്പെടാനും ഇറങ്ങാനും മണിക്കൂറുകളോളം വൈകുന്നതിന്‌ പ്രധാനകാരണവും ഇതു തന്നെയാണ്‌. ജീവനക്കാരുടെ അഭാവം മൂലം ചില ചെറിയ വിമാനത്താവളങ്ങളിൽ രാത്രികാല സർവീസുകൾ പൂർണ്ണമായും നിർത്തിവെക്കേണ്ടി വരുന്ന സാഹചര്യം നിലവിലുണ്ട്.
വിമാനങ്ങൾ ആകാശത്ത് വട്ടമിട്ടു പറക്കേണ്ടി വരുന്നതുംവൈകുന്നതും വിമാന ക്കമ്പനികൾക്ക് അധിക ചിലവുണ്ടാക്കുന്നു. ഇത് ടിക്കറ്റ് നിരക്കിലും വർധനയുണ്ടാകും. കാനഡയിലെ വ്യോമയാന സേവന ദാതാക്കളായ NAV CANADA, പുതിയ ഉദ്യോഗസ്ഥരെ കണ്ടെത്താൻ വിപുലമായ റിക്രൂട്ട്‌മെന്റ് ഡ്രൈവുകൾ നടത്തുന്നുണ്ട്. നിലവിൽ 500-ഓളം പേർ പരിശീലനത്തിലു ണ്ടെങ്കിലും, വിരമിക്കുന്നവരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ ഈ പ്രതിസന്ധി ഉടനെങ്ങും പരിഹരിക്കപ്പെടാൻ സാധ്യതയില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!