Thursday, March 26, 2026

ഹാമിൽട്ടണിൽ വീടിന് തീപിടിച്ച് വയോധികൻ മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ

ടൊറൻ്റോ : ഹാമിൽട്ടണിലെ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ ഇന്ന് പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ വയോധികൻ മരിച്ചു. ഭാര്യയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെ മൗണ്ടൻ ബ്രോ ബൊളിവാർഡിന് സമീപമുള്ള ഫെന്നൽ അവന്യൂ ഈസ്റ്റിലെ അപ്പാർട്ട്മെൻ്റിലാണ് തീപിടിത്തമുണ്ടായത്.

80 വയസ്സുള്ള വയോധികൻ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. അദ്ദേഹത്തിന്‍റെ ഭാര്യ 80 വയസ്സുള്ള വയോധികയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. തീപിടിത്തത്തെ തുടർന്ന് ഫെന്നൽ അവന്യൂ ഈസ്റ്റ്, ഷെർലി സ്ട്രീറ്റിൽ നിന്ന് പ്രിൻസ്റ്റൺ ഡ്രൈവ് വരെ അടച്ചിരുന്നെങ്കിലും പിന്നീട് വീണ്ടും തുറന്നു. സംഭവത്തിൽ ഒൻ്റാരിയോ ഫയർ മാർഷൽ അന്വേഷണം ആരംഭിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!