Sunday, March 29, 2026

അന്തർ പ്രവിശ്യാ വ്യാപാരം: ‘ബിൽ 21’ അവതരിപ്പിച്ച് ആൽബർട്ട

എഡ്മിന്‍റൻ : മറ്റ് പ്രവിശ്യകളിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ വിപണനം സുഗമമാക്കുന്നതിനും വ്യാപാര തടസ്സങ്ങൾ നീക്കം ചെയ്യുന്നതിനുമായി പുതിയ നിയമനിർമ്മാണം അവതരിപ്പിച്ച് ആൽബർട്ട സർക്കാർ. 2025 നവംബറിൽ ഒപ്പുവച്ച അന്തർ പ്രവിശ്യാ സ്വതന്ത്ര വ്യാപാര കരാറിൻ്റെ തുടർച്ചയായി ആൽബർട്ട സർക്കാർ ‘ബിൽ 21’ നിയമസഭയിൽ അവതരിപ്പിച്ചു. ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ, മറ്റ് പ്രവിശ്യകളിലെ ഗുണനിലവാര പരിശോധനകളും നിയന്ത്രണങ്ങളും ആൽബർട്ടയും അംഗീകരിക്കും. ഇത് ഒരേ ഉൽപ്പന്നത്തിന് വിവിധ പ്രവിശ്യകളിൽ വെവ്വേറെ പരിശോധനകൾ നടത്തേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുകയും ചെറുകിട-ഇടത്തരം സംരംഭകർക്ക് വിപണി വിപുലീകരിക്കാൻ സഹായകമാവുകയും ചെയ്യും.

അതേസമയം, പൊതുജനാരോഗ്യവും സുരക്ഷയും മുൻനിർത്തി ചില ഉൽപ്പന്നങ്ങളെ ഈ കരാറിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മദ്യം, പുകയില, കഞ്ചാവ്, ഭക്ഷ്യവസ്തുക്കൾ, വളർത്തുമൃഗങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടില്ല. കൂടാതെ കീടനാശിനികൾ, പ്ലംബിങ് ഉപകരണങ്ങൾ, സുരക്ഷാ ഹെൽമറ്റുകൾ തുടങ്ങിയവയിൽ ആൽബർട്ട തങ്ങളുടെ നിലവിലുള്ള മാനദണ്ഡങ്ങൾ തന്നെ തുടരും. അനാവശ്യമായ കാലതാമസവും തടസങ്ങളും ഒഴിവാക്കുന്നത് വഴി വ്യവസായ മേഖലയിൽ വലിയ സാമ്പത്തിക മുന്നേറ്റം ഉണ്ടാകുമെന്ന് ധനമന്ത്രി ജോസഫ് ഷോ പറഞ്ഞു. ഒൻ്റാരിയോ, ബ്രിട്ടിഷ് കൊളംബിയ തുടങ്ങിയ പ്രവിശ്യകൾ നേരത്തെ തന്നെ സമാനമായ നിയമം നടപ്പിലാക്കിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!